ഒരു പൂവ് കൊഴിയുന്നു.
ഒരു നക്ഷത്രം കൂടി അപ്രത്യക്ഷമാവുന്നു.
കണ്ടു കൊണ്ടിരിക്കെ അപ്രത്യക്ഷമാകുന്ന
ചിലതു മാത്രം
അദ്ഭുതങ്ങളാകുന്ന ലോകത്ത്
പതുക്കെ നമ്മളറിയാതെ അപ്രത്യക്ഷമാകുന്ന
ചിലതിന്റെ അസാന്നിദ്ധ്യങ്ങൾ
നമ്മിൽ, നമുക്ക് ചുറ്റിലും.
ഇരിപ്പിനും പറക്കലിനുമിടയിൽ
അപ്രത്യക്ഷമാവുന്ന ചില നിമിഷങ്ങൾ
നിലനിൽപ്പിന്റെ ആഴങ്ങളെ കുറിച്ച്
ചോദ്യങ്ങളാവുന്നതു പോലെ.
ചിലത് ഉണ്ടായിരുന്നു എന്ന് മാത്രം
അവ പറഞ്ഞൊഴിയുന്നു.
ശൂന്യമായ കസേര, ഒഴിഞ്ഞ പാത്രങ്ങൾ,
ആളില്ല സ്റ്റോപ്പുകൾ എന്നിങ്ങനെ സൂചനകളിലൂടെ
എന്തും എപ്പോഴുമെന്ന് ഇപ്പോൾ
അസാന്നിദ്ധ്യങ്ങളുടെ നിശബ്ദത.
എല്ലാം....എല്ലാം....ഞാൻ പോലുമെന്ന്
അഭാവത്തിന്റെ കാടുകളിൽ
ദൈവത്തിന്റെ മിഴികൾ
ഇലകളായ് പൊഴിയുന്നുണ്ട്
ഒരു കാറ്റു പോലും വീശാതെ..........
Wednesday, December 29, 2010
Saturday, December 25, 2010
വീണ്ടും
വീണ്ടും മഞ്ഞകൾ പൂക്കുന്നു
നിശബ്ദതെ വന്നു തൊടല്ലെ
വെയിലെഴുതിയ കവിതകൾ വായിക്കാതെ
കാതു കൂർപ്പിക്കുന്ന നിമിഷങ്ങളിലേക്ക്
പറന്നിറങ്ങുന്നുണ്ട് ചിത്രശലഭങ്ങൾ
ചുരം കയറുമ്പോൾ
ആഴത്തിൽ വേരുകളുള്ള ജലം
വന്നു തൊടുന്നു
തണുപ്പാണ് തണുപ്പാണ് എന്ന് മരങ്ങളുടെ
ഓർമകൾ പൊഴിഞ്ഞു വീഴുന്നു
നോക്കുമ്പോൾ
കുന്നിൻ ചെരുവിൽ ഏകാന്തത മഞ്ഞും പുകച്ചിരിപ്പാണ്
നേർത്ത കാലൊച്ചകളുടെ ഒരു പാട്ട്
മൂളിയിരിപ്പുണ്ട് വഴികൾ
പകലിന്റെ കുഞ്ഞു മുഖത്തേക്ക്
അപ്പൂപ്പൻ താടികൾ പോലെ
ഉമ്മകൾ പറത്തി വിടുന്നുണ്ടാരൊ
മറന്നില്ലല്ലൊ എന്ന്
മഴ തോർന്ന വാക്കു കൊണ്ട്
ഓടി വന്ന് കെട്ടിപ്പിടിക്കുന്നു
ഇപ്പോഴും ഒരു കാറ്റ്
നിശബ്ദതെ വന്നു തൊടല്ലെ
വെയിലെഴുതിയ കവിതകൾ വായിക്കാതെ
കാതു കൂർപ്പിക്കുന്ന നിമിഷങ്ങളിലേക്ക്
പറന്നിറങ്ങുന്നുണ്ട് ചിത്രശലഭങ്ങൾ
ചുരം കയറുമ്പോൾ
ആഴത്തിൽ വേരുകളുള്ള ജലം
വന്നു തൊടുന്നു
തണുപ്പാണ് തണുപ്പാണ് എന്ന് മരങ്ങളുടെ
ഓർമകൾ പൊഴിഞ്ഞു വീഴുന്നു
നോക്കുമ്പോൾ
കുന്നിൻ ചെരുവിൽ ഏകാന്തത മഞ്ഞും പുകച്ചിരിപ്പാണ്
നേർത്ത കാലൊച്ചകളുടെ ഒരു പാട്ട്
മൂളിയിരിപ്പുണ്ട് വഴികൾ
പകലിന്റെ കുഞ്ഞു മുഖത്തേക്ക്
അപ്പൂപ്പൻ താടികൾ പോലെ
ഉമ്മകൾ പറത്തി വിടുന്നുണ്ടാരൊ
മറന്നില്ലല്ലൊ എന്ന്
മഴ തോർന്ന വാക്കു കൊണ്ട്
ഓടി വന്ന് കെട്ടിപ്പിടിക്കുന്നു
ഇപ്പോഴും ഒരു കാറ്റ്
Subscribe to:
Posts (Atom)