വീണ്ടും മഞ്ഞകൾ പൂക്കുന്നു
നിശബ്ദതെ വന്നു തൊടല്ലെ
വെയിലെഴുതിയ കവിതകൾ വായിക്കാതെ
കാതു കൂർപ്പിക്കുന്ന നിമിഷങ്ങളിലേക്ക്
പറന്നിറങ്ങുന്നുണ്ട് ചിത്രശലഭങ്ങൾ
ചുരം കയറുമ്പോൾ
ആഴത്തിൽ വേരുകളുള്ള ജലം
വന്നു തൊടുന്നു
തണുപ്പാണ് തണുപ്പാണ് എന്ന് മരങ്ങളുടെ
ഓർമകൾ പൊഴിഞ്ഞു വീഴുന്നു
നോക്കുമ്പോൾ
കുന്നിൻ ചെരുവിൽ ഏകാന്തത മഞ്ഞും പുകച്ചിരിപ്പാണ്
നേർത്ത കാലൊച്ചകളുടെ ഒരു പാട്ട്
മൂളിയിരിപ്പുണ്ട് വഴികൾ
പകലിന്റെ കുഞ്ഞു മുഖത്തേക്ക്
അപ്പൂപ്പൻ താടികൾ പോലെ
ഉമ്മകൾ പറത്തി വിടുന്നുണ്ടാരൊ
മറന്നില്ലല്ലൊ എന്ന്
മഴ തോർന്ന വാക്കു കൊണ്ട്
ഓടി വന്ന് കെട്ടിപ്പിടിക്കുന്നു
ഇപ്പോഴും ഒരു കാറ്റ്
4 comments:
മറന്നില്ലല്ലൊ എന്ന്
മഴ തോർന്ന വാക്കു കൊണ്ട്
ഓടി വന്ന് കെട്ടിപ്പിടിക്കുന്നു
ഇപ്പോഴും ഒരു കാറ്റ്..beautiful..touching
കവിത നന്നായിരിക്കുന്നു. കുറെ ആയല്ലോ മഹി കണ്ടിട്ട്
varikal ishtamayi..
good
Post a Comment