ഇന്നലെയായിരുന്നു
മരിച്ചു പോയിരുന്നു
മൌനങ്ങളില്‍ നിന്ന് ചിത്രശലഭങ്ങളൊക്കയും
പറന്നു പോയിരുന്നു
കടവുകളില്‍ ആരുമില്ലായിരുന്നു
അവന്‍ അവളായി ഉരുകി പോയിരുന്നു
ഭൂമിയുടെ മുറിവുകളില്‍ നിന്ന്
തിരിച്ചെത്തിയിരുന്നു ചില ഓര്‍മപ്പെടുത്തലുകള്‍
ദൈവം അസാധ്യതകളുടെ നിയമത്തിലെ
ചില വളച്ചൊടിക്കലുകളത്രെ !
ഇപ്പോള്‍ കാട്ടുപ്പൊന്തകളില്‍ ചില തിടുക്കപ്പെടലുകള്‍ മാത്രം
വരികളെ ആവാത്ത കുറുകലുകള്‍ മാത്രം
ഭൂപടങ്ങളില്‍ നിന്നും പെട്ടന്നുയര്‍ന്നു പോകുന്ന
ചില ചിറകടികള്‍ മാത്രം
വേരുകളില്‍ അറിഞ്ഞതിനെ ധ്വനിപ്പിച്ച് ധ്വനിപ്പിച്ച
ചില പൂവിടലുകള്‍ മാത്രം
അല്ലാതെന്ത്? ആല്ലാതെന്ത്?
4 comments:
mahee,poovukal maathram poraa
mullukal venam
mullukal
പതിവു പോലെ മനോഹരം, മഹീ
mahi.,
salabhangal parannakanna mounam......
kavithayil ninnu vayanakkaarante
manassilum ottipidikkunnu...
ishttapetta kavitha ithu
-kala kala
അല്ലാതെന്ത്
Post a Comment