മഞ്ഞ പെയ്യുകയാണ്
മരണങ്ങള് പൂക്കുന്ന വയലുകളില്‍
വെയില് കവിത വായിക്കുന്നു
ഞാന്‍ പൂക്കളില്‍ വീണു കിടക്കുന്നു
ഓരോ മഞ്ഞയും എന്നെ നോക്കി ചിരിക്കുന്നു
ചിരിക്കുന്ന ഓരോ മഞ്ഞയേയും
ഞാന്‍ ഉമ്മ വെയ്ക്കുന്നു
കവിളില്‍ തലോടുന്നു
സ്നേഹത്താല്‍ വിവശമാക്കപ്പെട്ട ചില നിമഷങ്ങളില്‍
എന്നില്‍ നിന്ന് ഒരായിരം സ്വപ്നങ്ങള്‍
മഞ്ഞ ചിറകടിച്ച് പറന്നു പോകുന്നു
ആകാശത്തിലൂടെ ഒഴുകി പോകുന്ന
വെളുത്ത, പതു പതുത്ത ഒരു മേഘത്തില്‍ നിന്നും
ദൈവം ഒരു കൊച്ചു കുട്ടിയെ പോലെ ഇറങ്ങി വന്ന്
മൌനത്തിന്റെ ഒറ്റ വിരല്‍ കൊണ്ടെന്നെ തൊടുന്നു
ഞാന്‍ കാത്തിരിപ്പുകളുടെ ഒരൊറ്റ മരമാകുന്നു
എന്നില്‍ പൂക്കുന്ന ഉന്മാദങ്ങളില് നിറയെ
ഒരു മഞ്ഞ സൂര്യന് ഉദിക്കുന്നു
മഞ്ഞ ഒര്മകളുടെ ഒരു നഗരം
വിദൂരങ്ങളില്‍ നിന്ന് എന്നിലേക്ക്
വീശിയടിക്കുന്ന ഒരു കാറ്റ് പറയുന്നു
പ്രണയത്തില്‍ എപ്പോഴും
ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരുവളുണ്ട്
അവള്‍ക്ക് പേര് മഞ്ഞ
ഇപ്പോള്‍ എന്റെയുള്ളിലും എനിക്കു ചുറ്റിലും
ഒരു മഞ്ഞക്കടല്‍ തിരയടിച്ചുയരുന്നു
ഞാന്‍ മഞ്ഞയാകുന്നു
14 comments:
ആകെ മഞ്ഞ മയം
"മരണങ്ങള് പൂക്കുന്ന വയലുകളില്‍
വെയില് കവിത വായിക്കുന്നു"
MAheeeeeeeeeeeeee... !!! :)
കൊള്ളാം മാഷെ
വളരെ നല്ല കവിത.ഞാനായിരുന്നെങ്കില്‍ ഈ കവിതയ്ക്ക് മഞ്ഞ എന്ന് പേരിടുമായിരുന്നു.പൂക്കളില്‍ വീണു കിടക്കുന്ന ഒരാള്‍ എന്ന പേര് നല്ലതു തന്നെ-വല്ലാതെ കാല്പനികമാവുമ്പോഴുള്ള ഒരു..ഒരു...
മൌനത്തിന്റെ ഒറ്റ വിരല്‍ കൊണ്ടെന്നെ തൊടുന്നു
ഞാന്‍ കാത്തിരിപ്പുകളുടെ ഒരൊറ്റ മരമാകുന്നു
എന്ന വരികള്‍ മാത്രം പഴകിത്തേഞ്ഞതുപോലെ തോന്നി
പറക്കുന്നു!
മനോഹരമായ കവിത മഹി.
ഇഷ്ടപ്പെട്ടടാ..
മാഷെ ഞാനായാലും ഇടുമായിരുന്നു.ഈ പേരിടാന്‍ കാരണം വേറൊന്നാണ്.അടുത്ത്, ഞാന്‍ താമസിക്കുന്ന ഗ്രാമത്തിലെ പൂന്തോട്ടത്തില്‍ ഫോക്കസ് തെറ്റി കിടക്കുന്ന എന്റെ ഒരു ഫോട്ടൊ പ്രിയപ്പെട്ട സുഹൃത്ത് മണി എടുത്തിരുന്നു.എന്നിട്ടതിന് Mahi Fell in Flowers എന്നൊരു പേരും കൊടുത്തു.അതില്‍ നിന്നാണ് ഈ കവിതയുടെ തുടക്കം അതുകൊണ്ട് ഈ കവിത അവന്.ഫോട്ടൊ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയില്ല.അല്ലെങ്കില്‍ പോസ്റ്റുമായിരുന്നു.എല്ലാവര്ക്കും നന്ദി
ഈ മഞ്ഞക്കു മുന്നില്‍ മറ്റു നിറങ്ങളെല്ലാം മങ്ങിപ്പോയതു പോലെ..
വിദൂരങ്ങളില്‍ നിന്ന് എന്നിലേക്ക്
വീശിയടിക്കുന്ന ഒരു കാറ്റ് പറയുന്നു
പ്രണയത്തില്‍ എപ്പോഴും
ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ഒരുവളുണ്ട്
അവള്‍ക്ക് പേര് മഞ്ഞ
ഇപ്പോള്‍ എന്റെയുള്ളിലും എനിക്കു ചുറ്റിലും
ഒരു മഞ്ഞക്കടല്‍ തിരയടിച്ചുയരുന്നു
ഞാന്‍ മഞ്ഞയാകുന്നു
നന്നായിട്ടുണ്ട്...*
ആശംസകള്‍...*
മൊത്തം മഞ്ഞ!
mahee vangoginte manja
Post a Comment