Wednesday, October 14, 2009

രക്ത ഗ്രൂപ്പ് നിര്‍ണ്ണയം

രക്ത ഗ്രൂപ്പ്‌ നിര്‍ണ്ണയിക്കാന്‍
ആളു വരുന്നുണ്ടത്രെയിന്നുസ്ക്കൂളില്‍
എന്റെയുള്ളിലൂടൊഴുകുന്ന ചോരയും
നിന്റുള്ളിലൂടൊഴുകുന്ന ചോരയും
ഒന്നാണെന്ന്‌ പറഞ്ഞിട്ടിപ്പോളെല്ലാത്തിനും
ഗ്രൂപ്പുണ്ടത്രെ
എ പോസറ്റീവെന്നും എ ബി പോസറ്റീവെന്നും
ഒ നെഗറ്റീവെന്നുമൊക്കെയതിനു പേരുണ്ടത്രെ
അതില്‍ തന്നെ കൊടുക്കാന്‍ മാത്രം
കഴിയുന്നവരും
സ്വീകരിക്കാന്‍ മാത്രം അറിയുന്നവരും
ഇതു രണ്ടും ചെയ്യാന്‍ കഴിവുള്ളവരുമുണ്ടത്രെ
ചോന്ന കൊടീം പിടിച്ചു നടക്കണ കുമാരേട്ടന്‍
കേള്‍ക്കണ്ട ടീച്ചര്‍ടെ ഈ പ്രാന്ത്‌
കൂടെയുള്ളവനാണ്‌ വിറച്ചു വിറച്ചു പറഞ്ഞത്‌
വരുന്നവരുടെ കയ്യീ സൂചിയുണ്ടത്രെ
അതു കുത്തി ചോരയൂറ്റുമത്രെ
അപ്പൊ തുടങ്ങിയതാണ്‌ കാലില്‍ ഒരു തരി തരിപ്പ്‌
ക്ലാസ്സിലെ വരാന്തയില്‍ ചോരയൂറ്റുന്നവര്‍ മാര്‍ച്ചു
ചെയ്തു വരുന്നതു കെട്ടപ്പൊ തുടങ്ങി
നെഞ്ചിലൊരു പടപടപ്പ്‌
പേരു വിളിക്കുന്നവര്‍ എണീറ്റ്‌ മുന്നോട്ട്‌
വരണമെന്ന്‌ പറഞ്ഞതും
കൂടെയുള്ളവന്‍ കുഴഞ്ഞ്‌ ദേ കിടക്കണ്‌ !
ഞാനെന്ത്‌ ചെയ്യുമെന്നാലോചിച്ച്‌ നില്‍ക്കെ
അരികിലെ പൊളിഞ്ഞ ജനാല കണ്ടു
അതിലൂടെ ചാടി ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു
അന്നോടിയ വഴികളിലെല്ലാം ഇന്നൊന്നാന്തരം
പുല്ലു മുളച്ചിരിക്കുന്നു
കവിത വിരിഞ്ഞിരിക്കുന്നു

2 comments:

പ്രിയ said...

:( ആ സൂചിയാണ് പ്രശ്നം

:))എന്റേം

Midhin Mohan said...

puthiya group-ukal iniyum kandu pidikkan irikkunnathe ullu.........