Friday, September 25, 2009

കയറി പോകുന്നു..........

ആകാശത്തില്‍ നിന്നും തൂങ്ങി കിടക്കുന്നൊരേണിയിലൂടെ
ഒരാള്‍ കയറി പോകുന്നു
ഓരോ പടി കയറി കഴിയുമ്പോഴും
അത്‌ മാഞ്ഞ്‌ മാഞ്ഞില്ലാതാകുന്നു
ആരേയും ശ്രദ്ധിക്കാതെ അയാളങ്ങനെ
കയറികൊണ്ടേയിരിക്കയാണ്‌
പകുതിയെഴുതി കഴിഞ്ഞ ഒരു വരിയില്‍ നിന്നൊ
അപൂര്‍ണ്ണമായൊരു രതിയില്‍ നിന്നൊ
ആവണം അയാളങ്ങനെ കയറി പോവാന്‍ തുടങ്ങിയത്‌
ഒരു മുന്‍ധാരണയുമില്ലാതെ.........
മുന്‍കൂട്ടി നിശ്ചയിക്കപ്പെടാതെ................
വിരലുകള്‍ നഷ്ടപ്പെട്ട വരികളിലേക്കൊ
യോനിയുടെ നിശബ്ദമായ കാത്തിരിപ്പുകളിലേക്കൊ
അയാളിനി മടങ്ങിയെത്തുകയില്ല
പൂക്കളും മരണങ്ങളും നിറഞ്ഞ ഭൂമിക്കിനി
അയാളിലിനി ഒന്നും ചെയ്യാനില്ല
എന്തിന്‌ എന്ന ചോദ്യത്തിനു പോലും
അയാളിലിനി ഒരു പ്രസക്തിയുമില്ല
അയാളങ്ങനെ കയറി പോകുന്നു.
നക്ഷത്രങ്ങളും ദൈവങ്ങളുമില്ലാത്ത
ഒരനന്തതയിലേക്ക്‌
അയാളങ്ങനെ കയറി പോകുന്നുവെന്നു മാത്രം

4 comments:

സുജീഷ് നെല്ലിക്കാട്ടില്‍ said...

എന്നെങ്കിലും ഒരിക്കല്‍ അവന്‍ തിരിഞ്ഞു നോക്കുമ്പോള്‍......

ann yesudas said...

i like this poem....

കോറോത്ത് said...

Mahi, oru samsayam...

എന്തിന്‌ എന്ന ചോദ്യത്തിനു പോലും
അയാളിനി ഒരു പ്രസക്തിയുമില്ല

'ayaalini oru prasakthiyumilla' ennu parayumo ? ayalkini oru prasakthiyumilla ennathaano shari ?

Mahi said...

കോറോത്തെ നന്ദി അയാളിലിനി എന്ന്‌ തന്നെയാണ്‌ ഉദ്ദേശിച്ചത്‌.എല്ലാവര്‍ക്കും നന്ദി