മഴ പറയുന്നു
ഒര്മകളെ കുറിച്ച് ഞങ്ങളോട് ചോദിക്കരുത്
അതില്‍ ആരൊക്കെ നനഞ്ഞൊലിച്ചു പോയെന്ന്
ഞങ്ങള്‍ക്കറിയില്ല
പുഴ പറയുന്നു
കടവുകളെ കുറിച്ച് ഞങ്ങളോട് ചോദിക്കരുത്
അവിടെ ആരൊക്കെ കാത്തു നിന്നിരുന്നെന്നൊ
ആരൊക്കെ എന്നന്നേയ്ക്കുമായ് ഒറ്റപ്പെട്ടുപോയെന്നൊ
ഞങ്ങള്‍ക്കറിയില്ല
കടല്‍ പറയുന്നു
തുറമുഖങ്ങളെ കുറിച്ചും കരകാണായാത്രകളെ കുറിച്ചും
ഞങ്ങളോട് ചോദിക്കരുത്
എത്രയെത്ര അധിനിവേശങ്ങള്‍ നടന്നെന്നൊ
എന്തൊക്കെ കൊള്ളയടിക്കപ്പെട്ടെന്നൊ ഞങ്ങള്‍ക്കറിയില്ല
എന്നിട്ടും ജീവിതത്തിലും ചരിത്രത്തിലുമെല്ലാം
ചോദിക്കപ്പെടാതെ പോയ ചോദ്യങ്ങളിലൊക്കെ
നനഞ്ഞൊലിച്ചു കൊണ്ടേയിരിക്കുന്നു ഒരു മഴ
ഒഴുകി നിറഞ്ഞു കൊണ്ടേയിരിക്കുന്നു ഒരു പുഴ
അലയടിച്ചു കൊണ്ടേയിരിക്കുന്നു ഒരു കടല്‍
ബ്ലോത്രം വാരാന്ത്യ പതിപ്പില്‍ അടിച്ചു വന്നത്
3 comments:
ചോദിക്കാതെയും പറയാതെയും ഇരുന്നാലും തുടരാതെവയ്യ ഒന്നിനും മഴ, പുഴ കടല്‍ നമ്മളൂം..
എന്നിട്ടും ജീവിതത്തിലും ചരിത്രത്തിലുമെല്ലാം
ചോദിക്കപ്പെടാതെ പോയ ചോദ്യങ്ങളിലൊക്കെ
നനഞ്ഞൊലിച്ചു കൊണ്ടേയിരിക്കുന്നു ഒരു മഴ
ഒഴുകി നിറഞ്ഞു കൊണ്ടേയിരിക്കുന്നു ഒരു പുഴ
അലയടിച്ചു കൊണ്ടേയിരിക്കുന്നു ഒരു കടല്‍
നല്ല വരികൾ.. എവിടെയാണു സുഹ്രുത്തേ ഒരു ഇടവേളയിലാണല്ലോ
ഓര്‍മ്മകള്‍ ഒഴുകി പോവാത്ത മഴ പോലെയും , കടവുകളില്‍ കാത്തു നിന്നവരെ മറക്കാനാവാത്ത പുഴ പോലെയും, ഒന്നുമൊന്നും മറക്കാനാവാത്ത കടലിനെ പോലെയും തന്നെയാണീ ജീവിതം...
നല്ല വരികള്‍...!!!
ആശംസകളോടെ...
അഞ്ജു.
Post a Comment