Wednesday, May 27, 2009

ക്രെയിന്‍ ഷോട്ട്‌

നിശബ്ദതയില്‍ തുളകള്‍ വീഴുന്ന മീഡിയം ഷോട്ടുകള്‍ക്കും
നഗരങ്ങള്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന ലോങ്ങ്‌ ഷോട്ടുകള്‍ക്കും
ദുഃഖങ്ങളെ എങ്ങനെ വിവര്‍ത്തനം ചെയ്യണമെന്നറിയാത്ത
ക്ലോസപ്പുകള്‍ക്കും ശേഷം
ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഷോട്ടില്‍
തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളില്‍ നിന്നും
ചതഞ്ഞും മുറിഞ്ഞും കരിഞ്ഞും
കിടക്കുന്ന മനുഷ്യരില്‍ നിന്നും
അവയ്ക്കിടയിലെ നിസ്സഹായമായ കരച്ചിലുകളില്‍ നിന്നും
മെല്ലെ മെല്ലെ ഉയര്‍ന്നു പോകുന്നു
ആരുമറിയാതൊരു ക്യാമറ

9 comments:

ശ്രീ said...

നന്നായിരിയ്ക്കുന്നു, മഹീ...

ഷാജു said...

ഒതുക്കിപ്പറയുമ്പോഴത്തെ
ഭംഗി കണ്ടോ!
നല്ല ഒരു ക്രെയിന്‍ ഷോട്ടായി...

സെറീന said...

ദൈവത്തിന്‍റെയും വിപ്ലവകാരികളുടെയുമെല്ലാം
ക്യാമറ അവിടുന്ന് മാറിപ്പോകുന്നു..
നന്ന് മഹി.

രാജി ചന്ദ്രശേഖര്‍ said...

valare valare nannaayirikkunnu.

സബിതാബാല said...

മാറിപ്പോകാതിരിക്കാന്‍ ആവില്ല....
നല്ല കവിത..

സന്തോഷ്‌ പല്ലശ്ശന said...

മാംസം പച്ചയ്ക്കുകത്തുന്ന ചിതയില്‍ നിന്നും ധൂമപാനം ചെയ്ത്‌.. വെറുതെ ഒരു കണ്ണ്‌.... തെരുവുകളെ ഇങ്ങിനെ നക്കിത്തുടച്ചുകൊണ്ടേയിരിക്കുംസമകാലിക കവിതയുടെ ഒരു ചെറിയ ചെത്തം ഈ കവിതയില്‍ കാണാം. ആശംസകള്‍

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്...വളരെ...
ആശംസകള്‍...*

നൊമാദ് | ans said...

നിന്റെ കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ഓര്‍ക്കും എന്താ എഴുതുക എന്ന്. അവനവനെ കണ്ണാടിയില്‍ കാണും പോലെയാണ് നിന്റെ വാക്കുകളോരോന്നും . ഒന്നും പറയാതെ തിരികെ നടക്കും

ഇപ്പോഴിത് നിന്നെ വായിക്കുന്നുണ്ട് എന്നറിയിക്കാന്‍
-സ്നേഹം

Rajeeve Chelanat said...

ബ്യൂട്ടിഫുള്‍ ഷോട്ട് മാഹീ
അഭിവാദ്യങ്ങള്‍