കണ്ണുകളിലേക്കുറ്റു നോക്കി, മെല്ലെ മാറോടു ചേര്‍ത്തണച്ച്
അധരങ്ങളില്‍ അമര്‍ത്തി ചുംബിക്കുന്നു
രണ്ടു കണ്ണുകള്‍ കൂട്ടിമുട്ടുമ്പോള്‍
ഏതൊക്കയൊ ആകാശങ്ങളില്‍ വെളിച്ചത്തിന്റെ ചെടികള്‍
പൊട്ടിമുളക്കുന്നുവെന്ന്
രണ്ടധരങ്ങള്‍ പരസ്പരം വിനിമയം ചെയ്യുമ്പോള്‍
ഭൂമിയിലെവിടെയൊക്കയൊ നനവുകള്‍ ഊറുന്നുവെന്ന്
രണ്ടാകസ്മികതകള് ഒരൊറ്റ ആശ്ലേഷമാവുമ്പോള്
ഭൂമിയിലാകെ പച്ച തിരയടിക്കുന്നുവെന്ന്
കാറ്റ് വേഗത്തിന്റെ വിത്തുകള്‍ കുഴിച്ചിട്ടതെവിടെയാണെന്ന്
ഞങ്ങള്‍ക്ക് മാത്രമറിയാം
അനാദികാലം മുതല്ക്കുള്ള
ആശ്ലേഷങ്ങള്‍ എടുത്ത് നിവര്‍ത്തി വായിക്കണം
അവയോരോന്നും ഓരോ കാവ്യങ്ങളാണ്
കണ്ണീരും വിയര്‍പ്പും പുരണ്ട അക്ഷരങ്ങളാല്‍
അവയ്ക്ക് പലതും പറയാനുണ്ട്
ഓരോ ആശ്ലേഷവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്
രണ്ട് ശരീരങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍
ചരിത്രത്തില്‍ വിപ്ലവങ്ങള്‍ സംഭവിക്കുന്നുണ്ട്
കാരണം രണ്ട് ശരീരങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍
ഉള്ളിലെ ചുവന്ന വെളിച്ചത്തില്‍
മിടിക്കുന്ന ഓരോ ഹൃദയവും ഒരു മുഷ്ടിയായുര്ന്ന്
ഭൂമിയിലെ ഓരോ നാമ്പിന് വേണ്ടിയും
നിശബ്ദം അലമുറയിട്ടു കൊണ്ടിരിക്കുന്നു
9 comments:
"...ഓരോ ആശ്ലേഷവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്
രണ്ട് ശരീരങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍
ചരിത്രത്തില്‍ വിപ്ലവങ്ങള്‍ സംഭവിക്കുന്നുണ്ട്
കാരണം രണ്ട് ശരീരങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍
ഉള്ളിലെ ചുവന്ന വെളിച്ചത്തില്‍
മിടിക്കുന്ന ഓരോ ഹൃദയവും ഒരു മുഷ്ടിയായുര്ന്ന്
ഭൂമിയിലെ ഓരോ നാമ്പിന് വേണ്ടിയും
നിശബ്ദം അലമുറയിട്ടു കൊണ്ടിരിക്കുന്നു.."
ഈ വരികള്‍ ഇഷ്ടമായി..
പുതുമയുണ്ട്..വരികളില്‍..
ആശംസകള്‍..
വ്യത്യസ്തമായ കവിത. ഇതില്‍ വിപ്ലവമുണ്ട്. ഉന്മാദമുണ്ട്. പ്രണയമുണ്ട്. നന്നായിരിക്കുന്നു
നന്നായിരിക്കുന്നു.
ആശംസകൾ.
good one
കുറച്ചുകാലമായി,മഹിയുടെ കവിത വായിച്ചിട്ട്.ഒരു നവീനത വന്നതുപോലെ.കുഴപ്പമൊന്നുമില്ല.
പുതിയ ഭാഷയിൽ പ്രസ്താവനയുടെ ച്ഛായ വരുന്നുവോ എന്നിടത്തേയുള്ളൂ സങ്കടം. “ഓരോ ചുംബനവും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്”-ഇതൊക്കെ പഴകിപ്പോയില്ലേ മഹീ?
havoo..ishtaayi
നല്ല വരികള്‍...
:)
good.
It reminded me the lines from
this poem by Octavio Paz:
.....
to love is to battle, if two kiss
the world changes, desires take flesh
thoughts take flesh, wings sprout
on the backs of the slave, the world is real
and tangible, wine is wine, bread
regains its savor, water is water,
to love is to battle, to open doors,
to cease to be a ghost with a number
forever in chains, forever condemned
by a faceless master;
the world changes
if two look at each other and see (...)
തിരക്കിനിടയിലെത്തിയതാണ് ഈ വഴി...
നീ നിരാശപ്പെടുത്തിയില്ലെടേയ്.....
കാണാം.....
Post a Comment