തിരക്കോട് തിരക്കാണ്
ഇരിക്കാനും നിക്കാനുമില്ല നേരം
നെട്ടോട്ടം തന്നെ
നേടാത്തതിനെ കുറിച്ച്, ആകാത്തതിനെ കുറിച്ച്
ഇല്ലായ്മകളെ കുറിച്ച്, വല്ലായ്മകളെ കുറിച്ച്
എന്തൊക്കെ
അതിനിടയില്‍ ജീവിതത്തില്‍ നിന്നും
ചോര്‍ന്നു പോകുന്ന ചില ആഴങ്ങളെ
ഓര്മപ്പെടുത്താനാവുമൊ
വേദനയിടയ്ക്ക് നമ്മിലേക്കിങ്ങനെ
ഒരൊറ്റയാള്‍ ജാഥയാവുന്നത് ?
മൌനത്തിന്റെ മുറിയില്‍
ഓര്‍മകള്‍ നമ്മളെയിങ്ങനെ
ഘേരാവൊ ചെയ്യുന്നത് ?
3 comments:
ചോര്‍ന്നു പോകുന്നയാഴങ്ങളെയോര്ത്താലും..,
ഉരുകിയുറയുന്ന വേദനയില്‍ നീറിയാലും ഈ പ്രതിഷേധങ്ങളെ കണ്ടാലും കാണാതെ എവിടേയ്ക്കോ ഒഴുകിയടിയണമെന്നുള്ള പ്രതീക്ഷയില്‍ വീണ്ടുമൊഴുകുകയല്ലേ നമ്മള്...
..ജീവിതം തന്നെ ഊര്‍ന്നു ചോര്‍ന്നു പോകുന്നു..
അതിനിടയില്‍ ചോര്‍ന്നു പോകുന്ന ചില ആഴങ്ങളെ
ഓര്മപ്പെടുത്താനാവുമൊ
വേദനയിടയ്ക്ക് നമ്മിലേക്കിങ്ങനെ
ഒരൊറ്റയാള്‍ ജാഥയാവുന്നത് ?
മൌനത്തിന്റെ മുറിയില്‍
ഓര്‍മകള്‍ നമ്മളെയിങ്ങനെ
ഘേരാവൊ ചെയ്യുന്നത്
നല്ല വരികൾ
Post a Comment