പ്രാചീനമായ ആ ഗുഹയിലെ നിന്റെ പിടപ്പുകളെ
ഞങ്ങളാദ്യം ചില വിനിമയങ്ങളിലേക്ക്
വിവര്‍ത്തനം ചെയ്തു.
പിന്നെ ചില ചിഹ്നങ്ങളിലേക്ക് വെട്ടിയൊതുക്കി.
നിന്റെ ചലനങ്ങളിലൂടെ ഞങ്ങള്‍ അറിഞ്ഞു, വളര്‍ന്നു.
ഇന്ന് നിന്റെ നിശ്ചലതയ്ക്ക് പോലും
എത്ര അര്‍ത്ഥങ്ങള്‍, അര്‍ത്ഥാന്തരങ്ങള്‍
നിന്റെ നൃത്തങ്ങളെ വായുവില്‍
സമയം കൊണ്ടെഴുതിയതല്ലെ ഞങ്ങളുടെ പാട്ടുകള്‍
ഹിറ്റ്ലര്‍ തൊട്ട് ബാരക് ഒബാമ വരെ
നിന്റെ എല്ലില്ലാത്ത വളയലുകളല്ലാതെ മറ്റെന്താണ്
സത്യത്തിലും മിഥ്യയിലും നീ
ഒരുപോലെ മടങ്ങുന്നു, നിവരുന്നു
ഉയരുന്നു, താഴുന്നു, ഞെരിയുന്നു, അമരുന്നു
എന്നിട്ടും എന്താണ് ചിലതു മാത്രം ഞങ്ങള്‍ക്ക്
സത്യവും ചിലതു മാത്രം മിഥ്യയും ആകുന്നത് ?
എരിഞ്ഞും അലിഞ്ഞും ജീവിതത്തിന്റെ
രുചിഭേദങ്ങളിലൂടെ സഞ്ചരിക്കുന്ന
നീ തന്നെ എല്ലാമറിയുന്നവന്
ഞാനോ, ഇന്നെന്റെ കവിത കൊണ്ട്
ചരിത്രത്തിന്റെ നിശബ്ദമായ ഇടങ്ങളില്‍ നിറയെ
നിന്നെ നട്ടുമുളപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു
അവിടെ അമര്‍ന്നുപോയ നിലവിളികളും രോദനങ്ങളും
നിന്നിലൂടെ ഉയിര്‍ത്തെണീക്കാന്‍
അധികാരത്തിന്റെ അടഞ്ഞ കാതുകളിലേക്ക്
അതങ്ങനെ തുളഞ്ഞു തുളഞ്ഞു ചെല്ലാന്‍
8 comments:
“ഇന്ന് നിന്റെ നിശ്ചലതയ്ക്ക് പോലും
എത്ര അര്‍ത്ഥങ്ങള്‍, അര്‍ത്ഥാന്തരങ്ങള്‍“
നന്നായിരിക്കുന്നു മഹീ.
ഞങ്ങളാദ്യം ചില “വിനമയ“ങ്ങളിലേക്ക്..
വിനമയമോ അതൊ വിനിമയമൊ?
കൊള്ളാം മഹീ, നന്നായിരിക്കുന്നു...
ഹിറ്റ്ലര്‍ തൊട്ട് ബാരക് ഒബാമ വരെ
നിന്റെ എല്ലില്ലാത്ത വളയലുകളല്ലാതെ മറ്റെന്താണ്
എത്ര അര്‍ത്ഥ പൂര്‍ണം
ആശംസകള്‍
മഹിയുടെ ആശയത്തിന്റെ 'നാക്കും' തുളഞ്ഞു തുളഞ്ഞു ചെല്ലട്ടെ...ഇനിയും,ഇനിയും ഒരുപാട്..
കുറേയായി ഈ വഴി വന്നിട്ട്...എല്ലാ പോസ്റ്റും നോക്കി കേട്ടോ..'പിണക്കം' അസ്സലായി..പഴയ പോസ്റ്റൊക്കെ ഇപ്പോഴാ വായിച്ചത്..
മഹി.. ശക്തമാണ് ഈ വരികള്‍.. അഭിവാദ്യങ്ങള്‍...
ശക്തമായ വരികൾ.
ആശംസകൾ
“സത്യത്തിലും മിഥ്യയിലും നീ
ഒരുപോലെ മടങ്ങുന്നു, നിവരുന്നു
ഉയരുന്നു, താഴുന്നു, ഞെരിയുന്നു, അമരുന്നു
എന്നിട്ടും എന്താണ് ചിലതു മാത്രം ഞങ്ങള്‍ക്ക്
സത്യവും ചിലതു മാത്രം മിഥ്യയും ആകുന്നത് ?“
മഹീ നന്നായിട്ടുണ്ട്.
മഹിയേട്ടാ,
ശക്തമായ ഭാഷ...
Post a Comment