സ്ലേറ്റില്‍ ഞങ്ങള്‍ വരഞ്ഞു വെച്ചിരുന്ന
നിറയെ പൂക്കളുള്ള വീടിനെ അടുത്ത ദിവസം
ചെയ്തു ചെല്ലേണ്ട കൂട്ട പട്ടികയിലേക്ക്
മായ്ച്ചുവച്ചിരുന്നു വെള്ളത്തണ്ട്
ടീച്ചറില്ലാത്ത സമയത്ത്
കറുത്ത ബോര്‍ഡില്‍ എഴുതിവെച്ചിരുന്ന
ഞങ്ങളുടെ കൊച്ചു കൊച്ചറിവുകളെ
മായ്ച്ചു കളഞ്ഞിരുന്നു ശാസനയുടെ ഡസ്റ്ററുകള്‍
വ്യാകരണം തെറ്റിച്ചു വരുന്ന വാക്കുകളെ
ഇരട്ടവര പുസ്തകത്തിലെ അതിര്‍ത്തി ലംഘിക്കുന്ന അക്ഷരങ്ങളെ
മായ്ച്ചു കളയുമായിരുന്നു റബറുകള്‍
ഇന്ന് അതിര്‍ത്തി ലംഘിക്കുന്ന ബോധങ്ങളെ
വ്യാകരണം തെറ്റിച്ചു വരുന്ന ജീവിതങ്ങളെ
വീടിനെ കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളെ
ചരിത്രത്തിന്റെ കറുത്ത ബോര്‍ഡില്‍
അവര്‍ എഴുതിവെക്കുന്ന കൊച്ചു കൊച്ചറിവുകളെ
ഒറ്റ ബോംബിനാല്‍ മായ്ച്ചു കളയാം
എന്നറിഞ്ഞതില്‍ പിന്നെയാണ്
എന്റെ ഗൃഹാതുരത്വത്തിന്റെ ക്ലാസ്സില്‍ നിന്നും
വെള്ളത്തണ്ടുകളേയും ഡസ്റ്ററുകളേയും റബറുകളേയും
ഞാന്‍ പുറത്താക്കിയത്
18 comments:
നന്നായിരിയ്ക്കുന്നു മഹീ
കരുത്താർന്ന ചിന്തകൾ, ആശംസകൾ
നല്ല ചിന്തകള്‍ മഹീ.. ആശംസകള്‍
മഹീ ജീ..,ഈ ആദ്യ പാഠങ്ങള്‍ നന്നായിരിക്കുന്നു...തേയ്ച്ചു മായ്ക്കലുകള്‍ കൊണ്ടു ചെന്നെത്തിച്ച കാഴ്ചകളുടെ ശൂന്യത കാണാനാവുന്നുണ്ടു...
നനഞ്ഞ സ്ലേറ്റില്‍ വരഞ്ഞ , മങ്ങി, തെളിഞ്ഞ്
പിന്നെ മായാത്ത ചിത്രങ്ങള്‍ പോലുള്ള കുഞ്ഞോര്‍മ്മകള്‍
കടംകൊള്ളാനെങ്കിലുമാവാതായി...
മായ്ച്ചു കളയുന്നതിന്റെ രാഷ്ട്രീയം..
നന്നായെഴുതി മഹീ..
ചില നിസ്സാരതകളില്‍ മാത്രമാണ് നാം
ആത്മാര്‍ഥമായി ജീവിച്ചിട്ടുണ്ടാവുക,അല്ലെ?
വെള്ളത്തണ്ടുകളെ പുറത്താക്കണ്ട.. അതിലെ വെള്ളം ഞെക്കികളഞ്ഞ് ഊതിനിറച്ച് നെറ്റിയില്‍ കുത്തി പൊട്ടിക്കാം..
എത്ര മായ്ച്ചാലും പോകാത്ത മുറിവുകള്‍..
നല്ല ചിന്തകള്‍...
മാറ്റമറിയിക്കുന്ന പാഠം
മാറ്റമറിയിക്കുന്ന കവിത
മായ്ച്ചു കളയല്‍ എന്തെല്ലാം പഠിപ്പിക്കുന്നു?
അതിശയം!
ജീവനുള്ള വരികള്‍..
കുറേയായി ഈ വഴി വന്നിട്ട്..എല്ലാ പോസ്റ്റും കണ്ടു കേട്ടോ..
good..good really good
മായ്ക്കരുത്. മറക്കുകയും അരുത്!
മഹീ,
മായ്ച്ചുകളയിലിന്റെ ഭാവഭേദങ്ങള്‍ ഭീകരം.
ചരിത്രത്തിൽ നിന്ന് മായ്ചു കഴിയുമ്പോഴേക്കും അവരെ കുറിച്ചു പാടാൻ ദർവീഷുമാരെങ്കിലും ഉണ്ടാവുന്നത് ഭാഗ്യം
എങ്കിലും നിന്റെ ഈ ഗൃഹാതുരത്വമില്ലെങ്കില്
പിന്നെ ബാക്കിയാകുന്നതെന്താവും..?
:(
good one.
Post a Comment