നമുക്കിടയിലെ ഈ കറുത്ത നദി
ഒഴുകി ഒഴുകി ഏകതാനമായ ഒഴുക്കിന്റെ
വിരസതയില്‍ ശാഖകളായ് പിരിഞ്ഞ്
വേറിട്ട വഴികളും ലക്ഷ്യങ്ങളുമാവുന്നു
ഇതിലൂടെ എന്റെ പെട്ടകത്തില്‍
നിനക്കുള്ള ഓര്‍മകളും സ്വപ്നങ്ങളും
കുത്തി നിറച്ച് ഞാന്‍ വരുന്നു
എനിക്കു മാത്രമറിയാവുന്ന ആ നഗരത്തിലെ
ഒരു അപ്പാര്‍ട്ട്മെന്റില്‍
മൂന്നാമത്തെ ഫ്ലോറിലെ ഒന്നാം നമ്പര്‍
മുറിയില്‍ നീയെന്നെ കാത്തുകിടക്കുകയാണ്
അതെ ഞാന്‍ വരുന്നു
നിന്റെ കുന്നുകളിലും താഴ്വാരങ്ങളിലുമിപ്പോള്
പ്രണയത്തിന്റെ വസന്ത കലാപങ്ങളാണ്
നിന്റെ യോനി ഒരു ദൈവത്തിലേക്ക് തുറക്കുന്നു
ഞാന്‍ ഓര്‍ക്കുന്നു
ജലം അന്വ്വേഷിച്ചുള്ള എന്റെ യാത്രയില്‍
വേരുകളുടെ ഒരു തിരുവില്‍ വെച്ചാണ്
നമ്മള് ആകസ്മികമായ് കണ്ടുമുട്ടിയത്
കള്ളി, നേര്‍വഴികളിലൂടെ നടന്ന് നടന്നാണ്
എനിക്കു വഴി തെറ്റിയതെന്ന്
നീ എത്ര വേഗമാണ് കണ്ടുപിടിച്ചത്
നിന്റെയടുത്തിങ്ങനെ കിടക്കുമ്പോഴും
എന്റെയുള്ളില്‍ ഒരു ചുവന്ന നദിയൊഴുകുന്നു
സ്വന്തം ഉറവിടത്തില്‍ നിന്നും ഒഴുകി പിരിഞ്ഞ്
കോശങ്ങളില്‍ നിന്ന് കോശങ്ങളിലേക്ക് സഞ്ചരിച്ച്
എന്റെ ഓര്‍മകളേയും പ്രണയങ്ങളേയും
പ്രത്യയ ശാസ്ത്രങ്ങളേയും നനച്ച്
അത് സ്വന്തം ഉറവിടത്തിലേക്കു തന്നെ
മടങ്ങിപോകുന്നു
അതറിയുന്നില്ല ആ വാതിലിനപ്പുറത്തെ വെളിച്ചത്തില്‍
തിളങ്ങുന്ന ഒരു മൂര്‍ച്ച അതിനെ കാത്തു നില്‍ക്കുന്നത്
അതിനെ അതിന്റെ ഉറിവടത്തില് നിന്നുമെന്നന്നേയ്ക്കുമായ്
മോചിപ്പിക്കാന്‍
നിനക്കറിയാമൊ സ്വന്തം ഉറവിടത്തില്‍
നിന്നുമിങ്ങനെ മോചിപ്പിക്കപ്പെട്ടവയാണ്
കറുത്ത നദികളായ് പരിണമിക്കുന്നത്
അല്ലെങ്കിലും എനിക്കു മടുത്തിരിക്കുന്നു
നമുക്കു ചുറ്റും വളര്‍ന്നു പെരുകുന്ന
പുല്ക്കൊടികളുടെ ഈ മൌനം
അതുകൊണ്ട് ഇതൊരു താത്കാലികമായ വിടവാങ്ങലാണ്
ഭൂമിയുടെ ഓരോ പച്ചയിലും നീ
നിലവിളിയുടെ കൈകളായ് ഉയരുമ്പോള്‍
ഞാന്‍ പുനര്‍ജനിക്കും
ഒരു പുല്‍ച്ചാടിയുടെ ഹരിത സംഗീതമാര്ന്നൊരുടലുമായ്
8 comments:
:)
വായിച്ചോണ്ടിരിക്കുന്നു..!
നേര്‍വഴികളിലൂടെ നടന്ന് നടന്നാണ്
എനിക്കു വഴി തെറ്റിയതെന്ന്
നീ എത്ര വേഗമാണ് കണ്ടുപിടിച്ചത്
ആശംസകൾ ഈ ചിന്തകൾക്ക്
"ഭൂമിയുടെ ഓരോ പച്ചയിലും നീ
നിലവിളിയുടെ കൈകളായ് ഉയരുമ്പോള്‍
ഞാന്‍ പുനര്‍ജനിക്കും"
നല്ല ചിന്തകള്‍...
മഹീ, നീയോ?
കറുത്ത കവിതകള്‍!
purogamikkatte ninnile kavithwam
oru request...
type cheyyunnath Black colour akkumo.
green akumpol othiri strain cheyyanam
Post a Comment