Thursday, January 22, 2009

എവിടെയൊ എല്ലാ ഉറക്കങ്ങളും ഒറ്റി കൊടുക്കപ്പെട്ടിരിക്കുന്നു

ഇന്നലെ രാത്രി നിങ്ങള്‍ കേട്ടിരുന്നൊ ആ ശബ്ദം
എന്തൊ പൊട്ടിത്തെറിക്കുന്നതു പോലെ
ഒരു പക്ഷെ നിങ്ങള്‍
നല്ല ഉറക്കത്തിലായിരുന്നിരിക്കും
അല്ലെങ്കില്‍ അറിഞ്ഞിട്ടുണ്ടാകും
ഒന്നുമില്ലെന്ന്‌ ഭാവിച്ച്‌ വീണ്ടും പുതച്ചുമൂടി
കിടന്നിട്ടുണ്ടാകും
ഞാന്‍ ഞെട്ടിയുണരുക തന്നെ ചെയ്തു
ചുമരില്‍ സീറൊ വാട്ട്‌ ബള്‍ബില്‍ നിന്നും
ചോര ഒഴുകി പരന്നിരിക്കുന്നു
മകള്‍ വിരല്‍ മൊത്തി കൊണ്ടുറങ്ങുന്നു
അവളുടെ മുഖത്ത്‌ പേടികൊണ്ടെന്ന വണ്ണം
ഒരു വിളറിയ ഭാവം കൊണ്ടു വന്നു അത്‌
അഗാധതയില്‍ നിന്നെന്ന പോലെ അപ്പോഴും
എന്തൊ മിടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു
പുറത്ത്‌ ഓര്‍മകളും വ്രണങ്ങളും വേദനകളും നിറഞ്ഞ
പലായനത്തിന്റെ ഒരു കാറ്റ്‌ വീശി കടന്നു പോയ്‌
എവിടെയൊ എല്ലാ ഉറക്കങ്ങളും ഇതുപോലെ
ഭയത്തിന്റെ ടാങ്കറുകള്‍ക്ക്‌ ഒറ്റി കൊടുക്കപ്പെട്ടിരിക്കുന്നു

14 comments:

വിഷ്ണു പ്രസാദ് said...

മഹീ...
കാലത്തിനെ കവിതയിലാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നുണ്ട്.

...പകല്‍കിനാവന്‍...daYdreamEr... said...

എവിടെയൊ എല്ലാ ഉറക്കങ്ങളും ഇതുപോലെ
ഭയത്തിന്റെ ടാങ്കറുകള്‍ക്ക്‌ ഒറ്റി കൊടുക്കപ്പെട്ടിരിക്കുന്നു

കൊള്ളാല്ലോ....

neeraj said...

അതെ ചില ഉറക്കങ്ങളെങ്കിലും ഒറ്റുകാരാണ്‌.

sreeNu Guy said...

എല്ലാ ഉറക്കങ്ങളും ഇതുപോലെ

വിശാഖ് ശങ്കര്‍ said...

അതെ മഹി,

“എവിടെയോ എല്ലാ ഉറക്കങ്ങളും
ഒറ്റികൊടുക്കപ്പെട്ടിരിക്കുന്നു”

വികടശിരോമണി said...

അതേ മഹീ,ഉറക്കങ്ങളെല്ലാം ഒറ്റിക്കൊടുക്കപ്പെട്ടിരിക്കുന്നു.
ഈ വരിയിൽ നിന്നു മറ്റുവരികൾ വളരുന്നുമില്ല,തളരുന്നുമില്ല.

പാമരന്‍ said...

great, mahee.

Thallasseri said...

“എവിടെയോ എല്ലാ ഉറക്കങ്ങളും
ഒറ്റികൊടുക്കപ്പെട്ടിരിക്കുന്നു”

ഉറക്കങ്ങള്‍ ഒറ്റിക്കൊടുക്കപ്പെടാത്ത രാത്രികള്‍ ഉണ്ടാവുമോ?

നന്നായിരിക്കുന്നു, പഴമ്പാട്ടുകാരന്‍.

അജീഷ് മാത്യു കറുകയില്‍ said...

നന്നായിരിക്കുന്നു മഹീ...........

രണ്‍ജിത് ചെമ്മാട്. said...

മഹീ, ഞാനൊന്നുകൂടി ആവര്‍ത്തിക്കുന്നില്ല!!
രുചിച്ചു...

lakshmy said...

നല്ല വരികൾ മഹീ

ശ്രീ said...

നന്നായിരിയ്ക്കുന്നു മഹീ

ഹരിത said...

മഹിയുടെ എല്ലാ കവിതകളും വായിച്ചിട്ടുണ്ട്. ലളിതവും മനോഹരവുമായ എഴുത്ത്.

ഇതും നന്നായിരിക്കുന്നു.

ജുനൈദ് ഇരു‌മ്പുഴി said...

എവിടെയൊ എല്ലാ ഉറക്കങ്ങളും ഇതുപോലെ
ഭയത്തിന്റെ ടാങ്കറുകള്‍ക്ക്‌ ഒറ്റി കൊടുക്കപ്പെട്ടിരിക്കുന്നു


കാലിക പ്രസക്തമായ വരികൾ
ആദ്യമായ് വന്നു ; ഇഷ്‌ട്ടമായി

:):):)