Monday, January 5, 2009

ശല്യം

എന്ത്‌ പറഞ്ഞാലും കൂട്ടാക്കില്ല
വേണ്ടാത്തോടത്തക്കേ പോകൂ
വേണ്ടാത്തതേ ചെയ്യൂ
അങ്ങനെയാക്കണം ഇങ്ങനെയാക്കണം
എന്നൊക്കെ വിചാരിക്കും
നടക്കില്ല
എത്ര തല്ല്‌ കിട്ടിയാലും പഠിക്കില്ല
ഓര്‍ക്കണ്ട എന്ന്‌ വിചാരിക്കുന്നതൊക്കെ ഓര്‍മിപ്പിക്കും
ഓരോരൊ വാഗ്ദാനങ്ങള്‍ തന്ന്‌
കുഴിയില്‍ ചാടിക്കും
ഏത്‌ നേരവും പിറുപിറുന്നനെ പറഞ്ഞോണ്ടിരിക്കും
ഒരു സ്വൈരവും തരില്ല
ദൈവമെ നീയുണ്ടൊ വല്ലതും അറിയുന്നു
ഇങ്ങനെ സ്വയം ശല്യമായിരിക്കുന്നതിന്റെ ആവലാതികള്‍

10 comments:

ശ്രീ said...

മറ്റൊരു സ്വയം ശല്യം കൂടി...
;)

നജൂസ് said...

ചില ശല്യങള്‍ നല്ലതാണ് മഹീ.

തണല്‍ said...

ശല്യപ്പെടുത്താന്‍ ഞാനില്ല കേട്ടോ
:)

smitha adharsh said...

സര്‍വ്വത്ര ശല്യമാണല്ലോ...
നന്നായിരിക്കുന്നു..

lakshmy said...

‘ഓരോരൊ വാഗ്ദാനങ്ങള്‍ തന്ന്‌
കുഴിയില്‍ ചാടിപ്പിക്കും‘ അതാ!! എത്ര അനുഭവിച്ചാലും പിന്നേയും നമ്മളീ വാഗ്ദാനങ്ങളൊക്കെ അങ്ങു വിശ്വസിക്കുകേം ചെയ്യും

വരികൾ നന്ന്. ന്യൂ ഇയർ റിസൊല്യൂഷൻസ് ഒന്നും എടുത്തില്ലേ?

ശിവ said...

ഹോ! എന്തൊരു ശല്യം....

പാമരന്‍ said...

:)

രണ്‍ജിത് ചെമ്മാട്. said...

മഹീ ഈ ശല്യങ്ങള്‍ ആസ്വദിക്കുന്നു....

saa said...

അത്‌ അങ്ങനെയാണ്‌.
ജീവിതം ലഘുവാകാതിരിക്കുമ്പോള്‍ കാറ്റിനെപ്പോലെ സഞ്ചരിക്കാന്‍ കഴിയാതെ വരുമ്പോള്‍, വിളുമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്നതെല്ലാം ഭാരമാണ്‌. എല്ലാം ശല്ല്യങ്ങളാണ്‌.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“ഓര്‍ക്കണ്ട എന്ന്‌ വിചാരിക്കുന്നതൊക്കെ ഓര്‍മിപ്പിക്കും..”

അത് വല്ലാത്തൊരു ശല്യം തന്നെയാണ്.