തുറക്കും തുറക്കും എന്ന പ്രതീക്ഷയാണ് വാതില്‍
ഫ്രെയിം ചെയ്തു വെച്ച കാഴ്ചയാണ് ജനല്‍
പരസ്പരം അപരിചിതരാക്കുന്ന മുറിവുകളുടെ
നിശബ്ദ ഭാഷയാണ് ഓരോ മുറിയും
ഭൂമിക്കും ജീവിതത്തിനുമിടയില്‍ സ്വാര്‍ത്ഥതയുടെ
സമവാക്യങ്ങള്‍ കൊണ്ട് പടുത്ത
ഗണിത രൂപങ്ങളാണ് പടികള്‍
പല സത്യങ്ങളെ ഒരൊറ്റ നുണയുടെ താഴെ
കൊണ്ടുവരുമൊരു ബോധമാണ് മേല്‍ക്കൂര
അതിനുള്ളില്‍ തളം കെട്ടികിടക്കുന്ന നിശബ്ദതയ്ക്ക് തിന്നാന്‍
വിരസതകളെ വേവിച്ചെടുക്കുമൊരടുക്കള
Monday, December 29, 2008
Monday, December 22, 2008
ഇടയിലൊരു വഴി
2008 ഡിസംബര്‍ മാസം തര്‍ജ്ജനിയില്‍ അച്ചടച്ചുവന്നത്
ഞാന്‍ കണ്ടയിടവഴികളൊക്കെ വളഞ്ഞത്
ചപ്പില വീണവ്യക്തമായത്
നടക്കുമ്പോള്‍ പിറുപിറുക്കന്നത്
ചില ഒച്ചയനക്കങ്ങളാല്‍ പേടിപ്പെടുത്തുന്നത്
ഇയ്യെങ്കടാ കുട്ട്യേ നിക്കിത്തിരി വെറ്റ വാങ്ങി കൊണ്ട്രോയെന്ന്
മുള്വേലിക്കലും അടുപ്പങ്ങള്‍ പൂക്കുന്നത്
കണ്ണി മാങ്ങ തരാന്‍ നാട്ടു മാവുകള്‍ കാത്തുനില്‍ക്കുന്നത്
മഴയില്‍ ഒഴുക്കാവുന്നത്
ഇരിട്ടിലും നാട്ടുഭാഷയുടെ ചൂട്ടു മിന്നുന്നത്
എന്റെ പെണ്ണേ നമുക്കിടയിലുള്ളൊരി വഴിയിലൂടെ
ഇന്നെത്രയോര്മകളുടെ വളവുകള്‍ തിരിയണം
ഞാന്‍ നിന്നിലെത്താന്‍
നീയെന്നിലെത്താന്

Monday, December 15, 2008
കുഞ്ഞനീസ
ഡാ പൊയക്ക് എന്തൊരൊയ്ക്കാ !
ഉം........ഇതിലിറങ്ങ്യാ എന്താണ്ടാവാ ?
നീയൊലിച്ചുപോവും
പിന്നനക്ക് ഉപ്പാനേം ഉമ്മാനേം കാണാന്‍ പറ്റൂലാ
ഒലിച്ചു പോയാ എവിട്യാ എത്താ ?
കടലില്‍
കടലിലെത്ത്യാല് ?
മയ്യത്താവും
നാമിപ്പോള്‍ ഒഴുക്കിലൊ അതൊ കടലിലൊ കുഞ്ഞനീസ ?
ഉം........ഇതിലിറങ്ങ്യാ എന്താണ്ടാവാ ?
നീയൊലിച്ചുപോവും
പിന്നനക്ക് ഉപ്പാനേം ഉമ്മാനേം കാണാന്‍ പറ്റൂലാ
ഒലിച്ചു പോയാ എവിട്യാ എത്താ ?
കടലില്‍
കടലിലെത്ത്യാല് ?
മയ്യത്താവും
നാമിപ്പോള്‍ ഒഴുക്കിലൊ അതൊ കടലിലൊ കുഞ്ഞനീസ ?
Saturday, December 13, 2008
കുഞ്ഞനീസ
വെള്ളത്തണ്ട് തരാത്തതിന്
നീയെന്നെ നുള്ളിയിട്ടുണ്ട്
കൊത്താംകല്ല് കളിച്ച് തോറ്റതിന്
കൊഞ്ഞനം കുത്തിയിട്ടുണ്ട്
നിന്നെ കൂട്ടാതെ മേച്ചേരിക്കാരുടെ പറമ്പില്‍
മാങ്ങ പറിക്കാന്‍ പോയതിന്
അമ്മയോട് പറഞ്ഞ് നീയെനിക്ക്
തല്ല് വാങ്ങി തന്നിട്ടുണ്ട്
ഞാന്‍ പിടിച്ച തുമ്പികളെ കൊണ്ടെല്ലാം
നീ കല്ലെടുപ്പിച്ചിട്ടുണ്ട്
എങ്കിലും
നീ തന്ന നീറ്റലനുഭവിക്കാന് എന്റെ സ്നേഹം
വീണ്ടും കൊതിച്ചിട്ടുണ്ടെന്നല്ലാതെ
കല്ലെടുക്കപ്പെടാന് എന്റെ സ്വപ്നത്തിന്റെ തുമ്പികള്‍
നിനക്കു ചുറ്റും പറന്നു നടന്നിട്ടുണ്ടെന്നല്ലാതെ
എന്റെ ഇത്തിരി ജയങ്ങള്‍ക്കു നേരെ
നിന്റെ കുസൃതികളെന്നും കൊഞ്ഞനം കുത്തണമെന്ന്
ആഗ്രഹിച്ചിട്ടുണ്ടെന്നല്ലാതെ
ആദ്യമെത്താന്‍ നാമെന്നുമോടുമായിരുന്ന
തോട്ടുവക്കത്തെ വഴിയിലൂടെ
മൂക്കൊലിക്കുന്ന കുഞ്ഞിനേയും ഒക്കത്ത് വെച്ച്
വെയിലത്ത് വാടിത്തളര്‍ന്ന്
ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യയായ്
നീ പോകുന്നത് കാണാന്‍
ഞാനൊട്ടും ആശിച്ചിട്ടില്ലല്ലൊ എന്റെ കുഞ്ഞനീസ

Subscribe to:
Posts (Atom)