Monday, December 15, 2008

കുഞ്ഞനീസ

ഡാ പൊയക്ക്‌ എന്തൊരൊയ്‌ക്കാ !
ഉം........ഇതിലിറങ്ങ്യാ എന്താണ്ടാവാ ?
നീയൊലിച്ചുപോവും
പിന്നനക്ക്‌ ഉപ്പാനേം ഉമ്മാനേം കാണാന്‍ പറ്റൂലാ
ഒലിച്ചു പോയാ എവിട്യാ എത്താ ?
കടലില്‌
കടലിലെത്ത്യാല്‌ ?
മയ്യത്താവും
നാമിപ്പോള്‍ ഒഴുക്കിലൊ അതൊ കടലിലൊ കുഞ്ഞനീസ ?

3 comments:

Mahi said...

ഇതൊരു കവിതയല്ല.കുഞ്ഞനീസ എന്ന കവിതയ്ക്ക്‌ കമന്റായിട്ടത്‌.ഇത്‌ പോസ്റ്റാന്‍ പ്രേരിപ്പിച്ച പ്രിയപ്പെട്ട സുഹൃത്ത്‌ നോമാദിനും ഇത്‌ മുന്‍പ്‌ വായിച്ചഭിപ്രായം പറഞ്ഞ എല്ലവര്‍ക്കും എന്റെ നന്ദി

പാമരന്‍ said...

ഹതാണ്‌!

നട്ടപിരാന്തന്‍ said...

ഞാന്‍ ആകെ പേടിച്ചു...ഈ കുഞ്ഞനീസ എന്നു കേട്ടപ്പോള്‍.......കാരണം അവളെന്റെ ഖമറുന്നീസയുടെ അനിയത്തിയാണോന്ന് ആദ്യം ഒരു സംശയം....

വന്നപ്പോഴല്ലേ.....ഇവളൊരു പാവമാണെന്ന് മനസ്സിലായത്.......