തുറക്കും തുറക്കും എന്ന പ്രതീക്ഷയാണ് വാതില്‍
ഫ്രെയിം ചെയ്തു വെച്ച കാഴ്ചയാണ് ജനല്‍
പരസ്പരം അപരിചിതരാക്കുന്ന മുറിവുകളുടെ
നിശബ്ദ ഭാഷയാണ് ഓരോ മുറിയും
ഭൂമിക്കും ജീവിതത്തിനുമിടയില്‍ സ്വാര്‍ത്ഥതയുടെ
സമവാക്യങ്ങള്‍ കൊണ്ട് പടുത്ത
ഗണിത രൂപങ്ങളാണ് പടികള്‍
പല സത്യങ്ങളെ ഒരൊറ്റ നുണയുടെ താഴെ
കൊണ്ടുവരുമൊരു ബോധമാണ് മേല്‍ക്കൂര
അതിനുള്ളില്‍ തളം കെട്ടികിടക്കുന്ന നിശബ്ദതയ്ക്ക് തിന്നാന്‍
വിരസതകളെ വേവിച്ചെടുക്കുമൊരടുക്കള
10 comments:
ആഹാ... നല്ല ചിന്ത!
പുതുവത്സരാശംസകള്‍, മഹീ...
മഹീ..നല്ല വരികള്‍..പുതുവര്‍ഷാശംസ..
ചുവരുകളോ?
ചുമരുകള്‍ രഹസ്യങ്ങള്ക്കിടയിലെ ചെവികളുമാകാം
അല്ലേ മഹീ?
മഹിക്ക് സ്നേഹത്തോടെ പുതു വത്സരാശംസകള്‍.
എങ്കിലും .. എങ്കിലും..
ഈ വീട് ഒരു സ്വപ്നമാണ്...
ആശംസകള്‍... ഒപ്പം പുതുവത്സരവും...
ലളിതം..സുന്ദരം...ഈ കവിത,
മഹിയേട്ടന് മഴക്കിളിയുടെ പുതുവത്സരാശംസകള്‍...
മഹിയുടെ വെളിപാടുകള്‍ നമ്മുടെയും!
നന്നായിരിക്കുന്നു...
നിറസമൃദ്ധമായ നവവല്‍സരം ആശംസിക്കുന്നു....
ഹൃദയപൂര്‍വ്വം...
പുതുവത്സരാശംസകള്‍...
പുതുവത്സരാശംസകള്‍!!
ഹ! എന്താ കാഴ്ചപ്പാട്. ഒരുപാടിഷ്ടമാകുന്നു മഹിയുടെ ലാളിത്യം നിറഞ്ഞ വരികൾ
Post a Comment