Monday, December 22, 2008

ഇടയിലൊരു വഴി

2008 ഡിസംബര്‍ മാസം തര്‍ജ്ജനിയില്‍ അച്ചടച്ചുവന്നത്‌
ഞാന്‍ കണ്ടയിടവഴികളൊക്കെ വളഞ്ഞത്‌
ചപ്പില വീണവ്യക്തമായത്‌
നടക്കുമ്പോള്‍ പിറുപിറുക്കന്നത്‌
ചില ഒച്ചയനക്കങ്ങളാല്‍ പേടിപ്പെടുത്തുന്നത്‌
ഇയ്യെങ്കടാ കുട്ട്യേ നിക്കിത്തിരി വെറ്റ വാങ്ങി കൊണ്ട്‌രോയെന്ന്‌
മുള്‍വേലിക്കലും അടുപ്പങ്ങള്‍ പൂക്കുന്നത്‌
കണ്ണി മാങ്ങ തരാന്‍ നാട്ടു മാവുകള്‍ കാത്തുനില്‍ക്കുന്നത്‌
മഴയില്‍ ഒഴുക്കാവുന്നത്‌
ഇരിട്ടിലും നാട്ടുഭാഷയുടെ ചൂട്ടു മിന്നുന്നത്‌
എന്റെ പെണ്ണേ നമുക്കിടയിലുള്ളൊരി വഴിയിലൂടെ
ഇന്നെത്രയോര്‍മകളുടെ വളവുകള്‍ തിരിയണം
ഞാന്‍ നിന്നിലെത്താന്‍
നീയെന്നിലെത്താന്‍

15 comments:

ഹരീഷ് തൊടുപുഴ said...

ഞാന്‍ നിന്നിലെത്താന്‍
നീയെന്നിലെത്താന്‍


എത്രയൊക്കെ നാഗരികത പൂണ്ടെങ്കിലും ഗ്രാമന്തരീക്ഷത്തിലേക്ക് തിരിച്ചു പറിച്ചുനടാന്‍ ഒരു വ്യഗ്രത അല്ലേ!!!

വീണ്ടും നല്ലൊരു കവിത കൂടി... ആശംസകള്‍..

കുഞ്ഞിക്ക said...

കണ്ണി മാങ്ങ തരാന്‍ നാട്ടു മാവുകള്‍ കാത്തുനില്‍ക്കുന്ന ആ ഇടവഴിയൊക്കെ ഇന്നൊരോര്‍മ്മ മാത്രമായില്ലേ മാഹി. നമ്മുടെ ഉള്ളം ത്രസിക്കാന്‍ സുഗന്ധമുള്ള ഇത്തരം ഓര്‍മ്മകളെങ്കിലുമുണ്ട്. നമ്മുടെ മക്കള്‍ക്കോ.

ശ്രീ said...


കണ്ണി മാങ്ങ തരാന്‍ നാട്ടു മാവുകള്‍ കാത്തുനില്‍ക്കുന്നത്‌”

നൊസ്റ്റാള്‍ജിക്.
:)

വരവൂരാൻ said...

ഇയ്യെങ്കടാ കുട്ട്യേ നിക്കിത്തിരി വെറ്റ വാങ്ങി കൊണ്ട്‌രോയെന്ന്‌....
മുള്‍വേലിക്കലും അടുപ്പങ്ങള്‍
ഞാനും വാങ്ങി കൊടുത്തിട്ടുണ്ട്‌

സുല്‍ |Sul said...

ഇരിട്ടിലും നാട്ടുഭാഷയുടെ ചൂട്ടു മിന്നുന്നത്‌

പ്രയോഗങ്ങള്‍ അത്യുഗ്രം.

-സുല്‍

ഗീത് said...

ആ ഓര്‍മ്മയുടെ വളവുകള്‍ നിമിഷനേരം കൊണ്ട് താണ്ടിയെത്തില്ലേ?
ഗ്രാമാന്തരീക്ഷം പകര്‍ത്തിയ കവിത നന്നായിട്ടുണ്ട് കേട്ടോ.

രണ്‍ജിത് ചെമ്മാട്. said...

മഹീ ഞാന്‍ തൃപ്തനല്ല...

Rare Rose said...

തര്‍ജ്ജനിയില്‍ അച്ചടിച്ചു വന്നതിനു അഭിനന്ദനങ്ങള്‍ ട്ടോ...:)

ഇയ്യെങ്കടാ കുട്ട്യേ നിക്കിത്തിരി വെറ്റ വാങ്ങി കൊണ്ട്‌രോയെന്ന്‌...പരിചയമുള്ള ചില മുഖങ്ങള്‍ ഈ ഇടവഴിയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ടല്ലോ.. ..
ഇടവഴിക്കപ്പുറത്തെ വാടാത്തയീ ഓര്‍മ്മകളിലേക്ക് കൊണ്ടു പോയതിനു ‍ നന്ദി മഹീ ജീ..:)

...പകല്‍കിനാവന്‍...daYdreamEr... said...

ആരുമെടുക്കാതെ വീണു കിടന്ന കന്നി മാങ്ങകള്‍ക്കും ...
തൂത്തു കൂട്ടാത്ത കരിയിലകള്‍ക്കും പറയാനുണ്ടായിരുന്നത്...

.........

lakshmy said...

‘എന്റെ പെണ്ണേ നമുക്കിടയിലുള്ളൊരി വഴിയിലൂടെ
ഇന്നെത്രയോര്‍മകളുടെ വളവുകള്‍ തിരിയണം
ഞാന്‍ നിന്നിലെത്താന്‍
നീയെന്നിലെത്താന്‍‘

സിമ്പ്ലിസിറ്റിയുടെ, ജനകീയതയുടെ കവിതാകാരാ..എനിക്കിതു വളരേ ഇഷ്ടപ്പെട്ടു

ശിവ said...

കുറെ ഓര്‍മ്മകള്‍ തരുന്ന വരികള്‍....

മനസ്സുകള്‍ക്ക് വഴി ഒരു പ്രശ്നമല്ല...

തണല്‍ said...

മഹീ
ഉള്‍വലിയലിന്റെ കൂടിനകത്തുനിന്നും
നിന്റെ കുറുകലുകള്‍ ഞാന്‍ കേട്ടുകൊണ്ടേയിരിക്കുന്നു..

ajeesh dasan said...

haaiii...mahiii...
ente hridayam niranja x mas aashamsakal..

Melethil said...

Brilllllllliant!!!!

മഴക്കിളി said...

ഗ്യഹാ‍തുരതയൊഴുകുന്ന,
സുഖമുള്ള വരികള്‍...