Tuesday, November 18, 2008

ഇലകളുടെ മരണം

കൂട്ടക്കരച്ചിലില്ലാതെ
അനുശോചനങ്ങളില്ലാതെ
ഒരു യാത്രാമൊഴി പോലും പറയാതെ
മഞ്ഞയുടെ നിസംഗതയില്‍ നിശബ്ദമായി
കാറ്റിന്റെ ഒരു കൊച്ചു സ്പര്‍ശത്തില്‍ അടര്‍ന്ന്‌
വായുവില്‍ ഒഴുകി പരന്ന്‌
ആരുമറിയാതിവിടെത്രയൊ മരണത്തിന്‍
കനമില്ലാ വീഴ്ചകള്‍

13 comments:

ശ്രീ said...

പതിവു പോലെ ലളിതം സുന്ദരം
:)

ഹരീഷ് തൊടുപുഴ said...

ഇലകളുടെ മരണം ലളിതമായി രചിച്ചിരിക്കുന്നു...

ആശംസകള്‍....

കോറോത്ത് said...

:):)
ഒരു സംശയം
"ആരുമറിയാതിവെടെത്രയൊ" എന്നാണോ "ആരുമറിയാതിവിടെത്രയൊ" എന്നാണോ ശരി ?

വരവൂരാൻ said...

വീണ്ടുമൊരു നല്ല കവിതയുടെ, കനമില്ലാ വീഴ്ചകള്‍

Mahi said...

കോറോത്തെ തിരുത്തിയിട്ടുണ്ട്‌.എല്ലാവര്‍ക്കും നന്ദി

ജ്യോതീബായ്‌ പരിയാടത്ത്‌ said...

mahi :)

sv said...

നന്നായിട്ടുണ്ടു ആശയം ....

...നന്മകള്‍ നേരുന്നു

അജീഷ് മാത്യു കറുകയില്‍ said...

ലളിതം സുന്ദരം

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

"ആരുമറിയാതിവിടെത്രയൊ മരണത്തിന്‍
കനമില്ലാ വീഴ്ചകള്‍”

നല്ല വരികള്‍. ആശംസകള്‍.

lakshmy said...

നല്ല വരികൾ

രണ്‍ജിത് ചെമ്മാട്. said...

മഞ്ഞച്ച് മഞ്ഞച്ച് കനമില്ലാതെ വീണുപോകുന്നവരെക്കുറിച്ച്
ആര് വിലപിക്കാന്‍ അല്ലേ മഹീ...
വീഴ്ചകള്‍ക്ക് കനമില്ലെങ്കിലും
ഉള്‍ക്കനമുണ്ട് വരികള്‍ക്ക്;
ആശംസകള്‍....

മയൂര said...

ഇപ്പോൾ ഇതു വായിച്ചവരെങ്കിലും അറിയുന്നുണ്ട്, ഇഷ്ടമായി :)

ഭൂമിപുത്രി said...

കൊതിപ്പിയ്ക്കുന്ന മരണം!