Monday, November 3, 2008

കളവ്‌

ഞാന്‍ വരുമ്പോള്‍ വാതിലെല്ലാം തുറന്നു കിടക്കുകയാണ്‌
എടുത്തു വച്ച മുഷിച്ചിലുകളെല്ലാം തകര്‍ന്നു കിടപ്പുണ്ട്‌
ശീലങ്ങളെയെല്ലാം വലിച്ചു വാരിയിട്ടിരിക്കുന്നു
ഓര്‍മയുടെ ലോക്കറെല്ലാം കുത്തിതുറന്ന്‌
വിലപിടിച്ചതെല്ലാം എടുത്തു കൊണ്ടുപോയിരിക്കുന്നു
നാളേക്ക്‌ കരുതിവെച്ചിരുന്ന സ്വപ്നങ്ങളില്‍
ഒന്നു പോലും കാണാനില്ല
ഒരു തെളിവു പോലും ബാക്കിവെച്ചിട്ടില്ല
പോലീസൊക്കെ കൈമലര്‍ത്തി
ജീവിതത്തെ കൃത്യമായ്‌ അറിയുന്നൊരാള്‍
വളരെ ആസൂത്രിതമായ്‌ ചെയ്തതാണത്‌
മഹാപാപിയെന്ന്‌ കൊടും കയ്യും കുത്തിയിരിപ്പാണ്‌ ഞാന്‍
അല്ലാതെന്ത്‌ ചെയ്യാന്‍ ? ആരോട്‌ പറയാന്‍ ?

8 comments:

ശ്രീ said...

ആ സ്വപ്നങ്ങളെല്ലാം കട്ടു കൊണ്ടു പോയത് തീരെ ശരിയായില്ല.

keralainside.net said...

This post is being listed please categorize this post
www.keralainside.net

അജീഷ് മാത്യു കറുകയില്‍ said...

ആരോട്‌ പറയാന്‍ ?

John honay said...


പറയൂ, ബ്ല്ലോഗിലൂടെ തന്നെ ഇനിയും.
കേള്‍ക്കുവാന്‍ ബൂലൊകരെല്ലാം
കാത്തിരിക്കുമ്പോള്‍
എന്തിത്ര താമസമിനിയും....

ജ്യോതീബായ്‌ പരിയാടത്ത്‌ said...

valichuvariyitta seelangalil onnu paratthinokku :) kaanam kallane..

ചന്ദ്രകാന്തം said...

...തെളിവും കൂടി പോയ സ്ഥിതിയ്ക്ക്‌...

മനസ്സിന്റെ ചിപ്പിയിൽ, ഒരു നുള്ള്‌ ആഗ്രഹം ഇട്ടുവയ്ക്കൂ.. സ്വപ്നത്തിൻ മുത്ത്‌ വളരട്ടെ.

വികടശിരോമണി said...

മഹാപാപി..കൊടും‌പാപി...മനസ്സാക്ഷിക്കോടതിയുണ്ടെങ്കിൽ കേസുകൊടുക്കാമായിരുന്നു...

രണ്‍ജിത് ചെമ്മാട്. said...

ഒന്നുഴുതുമറിച്ച് ഒരു പൂലിട്ടു നോക്കൂ
നൂറു മേനി വിളയും..
ഞങ്ങള്‍ കൊയ്തെടുത്തോളാം....