Friday, October 31, 2008

നിശബ്ദം

ഒരു നോട്ടം പോലുമാവാതെ കൊഴിയുന്നവ
ഒരു സ്പര്‍ശം പോലുമാവാതെ തളരുന്നവ
ഒരു വഴി പോലുമാവാതെ മടങ്ങുന്നവ
ഒരു തേങ്ങല്‍ പോലുമാവാതെ മായുന്നവ
ഒരു വരി പോലുമാവാതെ മറയുന്നവ
അങ്ങനെ നമ്മിലെത്രയെത്ര നിശബ്ദതകളാണ്‌
ഒന്നുമാകാതെ ഒരില പോലുമനക്കാതെ
വെറും നിശബ്ദതകള്‍ മാത്രമായ്‌
അവസാനിക്കുന്നത്‌……

9 comments:

രണ്‍ജിത് ചെമ്മാട്. said...

മഹി,
ഇതിനിടയില്‍ കുറച്ച് തിരക്കിലായിരുന്നതിനാല്‍
താങ്കളുടെ
കവിത പൊഴിയുന്ന ഇലച്ചാര്‍ത്തിനിടയില്‍ കുതിര്‍ന്ന്
നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല....
വായിച്ചു വരുന്നു.. ആശംസകള്‍

പാമരന്‍ said...

wonderful!

കോറോത്ത് said...

ningaloru prasthaanam aanu maashe :)

വരവൂരാൻ said...

ഈ നിശബ്ദം
വെറും നിശബ്ദതകള്‍ മാത്രമായ്‌

അവസാനിക്കരുതല്ലോ അതുകൊണ്ടു ഒരു കമന്റിടാമെന്നു വെച്ചു. നന്നായിരിക്കുന്നു മഹി

smitha adharsh said...

നിശ്ശബ്ദതയ്ക്ക് പോലും അനേകം അര്‍ത്ഥങ്ങള്‍ കണ്ടെത്താനാകും അല്ലെ?

അജീഷ് മാത്യു കറുകയില്‍ said...

നിശ്ശബ്ദതയ്ക്ക് പോലും അനേകം അര്‍ത്ഥങ്ങള്‍,നന്നായിരിക്കുന്നു മഹി

lakshmy said...

ചില നിശ്ശബ്ദതകൾ ശബ്ദത്തേക്കാൾ ഏറേ പറയും

നല്ല വരികൾ

ശ്രീ said...

എങ്ങും നിശബ്ദത ആണല്ലോ...
:)

നൊമാദ് | A N E E S H said...

പ്രിയപ്പെട്ടതെല്ലാം അങ്ങനെ തന്നെ ആണ് മഹി.എന്നെ പോലെ തന്നെ എനിക്കറിയാന്‍ കഴിയുന്നു ഈ വരികളെ