Thursday, October 23, 2008

നിങ്ങള്‍

വെള്ളം വീഞ്ഞാക്കിയത്‌ ഞാനല്ല
അത്‌ കുടിച്ചവന്‍ ഞാനായിരുന്നു
വെള്ളത്തിനു മുകളിലൂടെ നടന്നവന്‍ ഞാനല്ല
അതില്‍ മുങ്ങിത്താണവന്‍ ഞാനായിരുന്നു
മുന്നാം നാള്‍ ഉയിര്‍ത്തെണീറ്റത്‌ ഞാനല്ല
മരക്കുരിശിലേറിയത്‌ ഞാനായിരുന്നു
എന്നിട്ടും
വീഞ്ഞു കുടിച്ചവനും മുങ്ങിത്താണവനും
മരക്കുരിശിലേറിയവനുമായ എന്നെ
വോട്ടിനിട്ട്‌ ദൈവമാക്കിയത്‌ നിങ്ങളാണ്‌ നിങ്ങള്‍

11 comments:

രണ്‍ജിത് ചെമ്മാട്. said...

ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ
പുതുമ നിറച്ച മനോഹരമായ കവിതക്കൂടകളുമായി
മഹിയെപ്പോലുള്ളവര്‍ വരും എന്നുറപ്പുള്ളതുകൊണ്ട് തന്നെയാണ്
സമയം കിട്ടുമ്പോഴെല്ലാം അഗ്രഗേറ്ററിനു മുന്നില്‍
വാ പൊളിച്ചിരിക്കുന്നത്...

jayarajmurukkumpuzha said...

bestwishes

അജീഷ് മാത്യു കറുകയില്‍ said...

continueeeeee...

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

സത്യം..

lakshmy said...

ശക്തമായ വരികൾ

ചന്ദ്രകാന്തം said...

അതെ..അതിന്റെ പേരും പറഞ്ഞ്‌ നെഞ്ചുകീറുന്നതും..

പാമരന്‍ said...

ശരി തന്നെ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇതിപ്പോള്‍ SMS വോട്ടിംങ്ങിന്റെ കാലമല്ലേ? അതു കൊണ്ടാവും.

നല്ല കവിത.

അനിയന്‍സ് അഥവാ അനു said...

gambheeram.. veenju kudichavaril njanumund mahee...

malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com