Friday, October 17, 2008

ഇങ്ങനെ നില്‍ക്കുമ്പോള്‍..........

ഇങ്ങനെ നില്‍ക്കുമ്പോള്‍ ഒരു കാക്ക
ഇലക്ട്രിക്‌ ലൈനില്‍ ഷോക്കേറ്റ്‌ മരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരൊക്കയൊ
റേഷന്‍ വാങ്ങുന്നതിനെ കുറിച്ചും
കുട്ടികളെ പഠിപ്പിക്കുന്നതിനെ കുറിച്ചും
വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരുടെയൊക്കയൊ കൈകള്‍
ചവറ്റു കൂനയില്‍ ഭക്ഷണം തിരഞ്ഞു കൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരൊക്കയൊ
വയറു നിറച്ചുണ്ട്‌ ഏമ്പക്കം വിട്ടുകൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ഡാമുകള്‍ പണികഴിപ്പിക്കപ്പെടുന്നു
കാടുകള്‍ വെട്ടിതെളിക്കപ്പെടുന്നു
ജനങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ആരുടെയൊക്കയൊ സ്വപ്നങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു
വീടുകള്‍ തീവെക്കപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
മകന്‍ അമ്മയുടെ മുന്നില്‍ കൊല ചെയ്യപ്പെടുന്നു
അനിയത്തിമാര്‍ ബലാത്സംഗം ചെയ്യപ്പെടുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
എവിടെയൊക്കയൊ ബോംബുകള്‍ വര്‍ഷിക്കുന്നു
വിപ്ലവം അടിച്ചമര്‍ത്തുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ജീവിക്കാന്‍ ആരൊക്കയൊ ഉടുപുടവയുരിയുന്നു
മധുവിധുവാഘോഷിക്കുവാന്‍ ആരൊക്കയൊ
ചന്ദ്രനിലേക്ക്‌ പോകൂന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍
ഓസോണിലെ തുള വലുതായികൊണ്ടിരിക്കുന്നു
ആഗോള താപനം കൂടികൊണ്ടിരിക്കുന്നു
ന്റെമ്മേ ! ഇങ്ങനെ നില്‍ക്കുമ്പോള്‍
എന്തൊക്കയാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ ?
എന്നിട്ടും ഇങ്ങനേ……നിന്നുകൊണ്ടിരിക്കുന്നു..............

13 comments:

കുടുംബംകലക്കി said...

അടിപൊളി....

K Vinod Kumar said...

ഇങ്ങനെ നില്‍ക്കുമ്പോള്‍
ആരുടെയൊക്കയൊ സ്വപ്നങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു

nice.

ശ്രീ said...

“ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരുടെയൊക്കയൊ കൈകള്‍
ചവറ്റു കൂനയില്‍ ഭക്ഷണം തിരഞ്ഞു കൊണ്ടിരിക്കുന്നു
ഇങ്ങനെ നില്‍ക്കുമ്പോള്‍ ആരൊക്കയൊ
വയറു നിറച്ചുണ്ട്‌ ഏമ്പക്കം വിട്ടുകൊണ്ടിരിക്കുന്നു...”

അതെ... എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത്...

വിദുരര്‍ said...

ഇങ്ങിനെ നില്‍ക്കുമ്പോള്‍
ഓരോ നില്‍പിനേയും
നിലനില്‍ക്കാനായെങ്കിലും
അല്‍പമൊന്നു ചലിപ്പിക്കട്ടെ.

ഹൃദയസ്‌പര്‍ശിയായ വരികള്‍.

വികടശിരോമണി said...

നിൽക്കാതെന്തുചെയ്യാൻ....
കലക്കി.

രണ്‍ജിത് ചെമ്മാട്. said...

ഇങ്ങനെ നിന്നുകൊണ്ട് തന്നെ
താങ്കള്‍....സമൂഹത്തിന്
സമാന്തരമായും ലംബമായും
സഞ്ചരിക്കുന്നു....
ഉഷ്ണവും അതിശൈത്യവും നിറഞ്ഞ
അനിശ്ചിതത്വത്തിന്റെ വഴികലിലൂടെ
സഞ്ചരിച്ച്.....അനീതികളെ അക്ഷരങ്ങളിലേക്ക്
നിരൂപിക്കുന്നു......
ആശംസകള്‍

smitha adharsh said...

ഇങ്ങനെ നില്‍ക്കുമ്പോള്‍...മഹി അങ്ങനെ മറ്റൊരു നല്ല കവിത എഴുതി..

അജീഷ് മാത്യു കറുകയില്‍ said...

ഇനി കുറച്ചു നേരം ഒന്നു ഇരുന്നു നോക്ക് മഹി ..

നന്നായിരിക്കുന്നു ആശംസകള്‍ ......

Rare Rose said...
This comment has been removed by the author.
Rare Rose said...

അവസാനം പറഞ്ഞതെത്ര ശരി...ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും...എന്നിട്ടും..എന്നിട്ടും ഇങ്ങനേ……നിന്നുകൊണ്ടിരിക്കുന്നു....:(

Sarija N S said...

മഹീ...

വേണു venu said...

നിലനില്പില്ലാത്ത നില്പു തന്നെ കുഴപ്പം.....

മഴക്കിളി said...

ഇങ്ങനെ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ വെറും ശൂ‍ന്യരാവുന്നു...പ്രതികരിക്കാനാവാതെ....