Tuesday, October 14, 2008

ആങ്ങി ഓങ്ങി വരുമ്പോഴേക്കും

ഇങ്ങനെയാണെന്ന്‌ ഗാന്ധിജി
ഇങ്ങനെയല്ലെന്ന്‌ ജിദ്ദു*
മധ്യ മാര്‍ഗമാണ്‌ വേണ്ടതെന്ന്‌ ബുദ്ധന്‍
കരയണമെന്ന്‌ യേശു
ചിരിക്കണമെന്ന്‌ ലാവോത്സു**
അങ്ങനെയാവണമെന്നച്ഛന്‍
ഇങ്ങനെയാവരുതെന്നമ്മ
ഇതൊന്നുമല്ലെന്ന്‌ ഞാന്‍
പഠിച്ചും ചിന്തിച്ചും ധ്യാനിച്ചും
ഇനിയൊന്ന്‌ ജീവിച്ചു കളയാമെന്ന്‌
ആങ്ങി ഓങ്ങി വരുമ്പോഴേക്കും
ദേ കിട്‌ക്ക്‌ണ്‌ ! തീര്‍ന്നിട്ടുണ്ടാവും
പണ്ടാറടങ്ങാന്‍ !


*ജിദ്ദു കൃഷ്ണമൂര്‍ത്തി-മുക്തി നേടാന്‍ ഒരു വഴി പറഞ്ഞു തരാന്‍ കഴിയില്ലയെന്നും ബുദ്ധത്വം എന്നത്‌ ഇങ്ങനെയല്ലെന്ന്‌ ഇതൊന്നുമല്ലെന്ന്‌ പറയാന്‍ മാത്രമെ കഴിയൂ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്‌
**ലാവോത്സു-എപ്പോഴും ചിരിച്ചു കൊണ്ടിരുന്ന ഒരു ബുദ്ധന്‍

10 comments:

വരവൂരാൻ said...

ദേ കിട്‌ക്ക്‌ണ്‌, ജീവിതം ആങ്ങി ഓങ്ങി വരുമ്പോഴേക്കും, മനോഹരമായിരിക്കുന്നു

Sarija N S said...

:) അതെ, ഇതിനു കീഴില്‍ എന്‍റെയും ഒരൊപ്പ്

അജീഷ് മാത്യു കറുകയില്‍ said...

പഠിച്ചും ചിന്തിച്ചും ധ്യാനിച്ചും
ഇനിയൊന്ന്‌ ജീവിച്ചു കളയാമെന്ന്‌ വരുമ്പോഴേക്കും
ദേ കിട്‌ക്ക്‌ണ്‌ ........
മനോഹരമായിരിക്കുന്നു

വികടശിരോമണി said...

അങ്ങനേം ഇങ്ങനേം ഒക്കെ അങ്ങു തീരും.
ആശംസകൾ...

വിദുരര്‍ said...

ഹാ ഹാ ഇതു രസകരമായ സത്യമാണല്ലൊ.

ഭൂമിപുത്രി said...

വല്ലവിധോം തീർന്നുകിട്ടണംന്നല്ലേ ഉണ്ടായിരുന്നുള്ളൂ?
പിന്നെന്തിനാ പരാതിപറയണെ?

smitha adharsh said...

ഹി..ഹി..ഹി..അതെനിക്കിഷ്ടപ്പെട്ടു കേട്ടോ...
അല്ലെങ്കിലും,എന്തെങ്കിലും ചെയ്യണം എന്ന് കാര്യമായി വിചാരിക്കുംപോഴയ്ക്കും കാലം കഴിഞ്ഞിട്ടുണ്ടാകും.
നല്ല ഓര്‍മ്മപ്പെടുത്തല്‍..

കിഷോര്‍:Kishor said...

:-)

“ജീവിച്ചിരിക്കുമ്പോള്‍ ബ്ലോഗ് ചെയ്യൂ..” എന്ന് ഈ ഞാന്‍!!

Cartoonist Gireesh vengara said...

nannaayi....

ലോലഹൃദയന്‍ said...

Valare Nannayi..............