Tuesday, October 7, 2008

പിടി തരാതെ വഴുതുന്ന ഒരു വാക്ക്‌

അടിവസ്ത്രത്തിനുള്ളില്‍ പരതുന്ന ഒരു കൈ
അഞ്ച്‌ പല്ലുകളുള്ള ഒരു പാമ്പാണ്‌
അതിന്റെ ഓരോ കൊത്തിലും
മുറുകുന്ന ലഹരിയില്‍ ആകെ നനയുന്നു
പാപത്തിന്റെ മധുരമാര്‍ന്ന കനികളായ ചുംബനങ്ങള്‍
അധരങ്ങളില്‍ കായ്ക്കുന്നു
ഉള്ളില്‍ പാലയുടെ ഗന്ധമാര്‍ന്ന ഒരു കാറ്റ്‌
ചുഴറ്റി വീശുന്നു
സ്വപ്ന മൂര്‍ച്ഛയില്‍ അയാളുടെ പടകപ്പലിന്‌
സഞ്ചരിക്കാന്‍
തുടകളുടെ വന്‍കരകളെ അകറ്റുമ്പോള്‍
അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു
അയാളോട്‌ പറയാന്‍ ഉദ്ദേശിച്ച്‌
എന്നും പിടിതരാതെ വഴുതി പോകാറുള്ള ഒരു വാക്കിനെ

8 comments:

വരവൂരാൻ said...

അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു
അയാളോട്‌ പറയാന്‍ ഉദ്ദേശിച്ച്‌
എന്നും പിടിതരാതെ വഴുതി പോകാറുള്ള ഒരു വാക്കിനെ

വാക്കുകൾ ഇങ്ങിനെ വഴുതുന്നതുകൊണ്ടാണു പലതും വിലക്കാൻ കഴിയാതെ പോകുന്നത്‌

Sanal Sasidharan said...

ഒന്നു കുടഞ്ഞിരുന്നു വീണ്ടും വായിച്ചു !

കുഞ്ഞിപെണ്ണ് - Kunjipenne said...

സ്പോക്കണ്‍ ഇംഗ്ലീഷിന് വേണ്ടി അറിയാവുന്ന ഈരെങ്കിലും ഒരു പോസ്റ്റു തുടങ്ങൂ....

കുഞ്ഞിപെണ്ണ് - Kunjipenne said...
This comment has been removed by the author.
അജീഷ് മാത്യു കറുകയില്‍ said...

തള്ളെ! സെക്സ് കവിതകള് തന്നെ..

രണ്‍ജിത് ചെമ്മാട്. said...

അരുത്....................

നജൂസ്‌ said...

നിശബ്ദമായ ഒരു വാക്കെല്ലേ...

പാമരന്‍ said...

മഹി, ഇതു മിസ്സായിപ്പോയിരുന്നു. ഗംഭീരമായിട്ടുണ്ട്‌..