Monday, September 29, 2008

ഒന്നേ രണ്ടേ മൂന്നേ………

ഒന്നേ രണ്ടേ മൂന്നേ………
ഒന്ന്‌ രണ്ടിന്റെ ആരാണെന്ന്‌
രണ്ട്‌ മൂന്നിന്റെ ആരാണെന്ന്‌
മൂന്ന്‌ ഒന്നിന്റെ ആരാണെന്ന്‌
ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്നീ ക്രമത്തില്‍
ചോദ്യങ്ങള്‍ ചോദിച്ചാല്‍
ഒന്നും രണ്ടും കൂടിയാണ്‌
മൂന്നുണ്ടായതെന്നും
മൂന്നില്‍ നിന്നും രണ്ടിറങ്ങി നടന്നാല്‍
ഒന്നായെന്നും
ഒന്നിനെ മൂന്നില്‍ നിന്നുമെടുത്തു മാറ്റിയാല്‍
രണ്ടായെന്നുമൊക്കെ
ഒന്ന്‌ രണ്ട്‌ മൂന്ന്‌ എന്നീ ക്രമത്തില്‍
ഉത്തരം പറഞ്ഞാലും
തീരാത്ത സംശയങ്ങളാല്‍
ബന്ധങ്ങളെ വീണ്ടും കൂട്ടിയും കിഴിച്ചും
അവസാനം നമ്മളെത്തിച്ചേരുക
ആരും ആരുടേതുമല്ലെന്ന ഒരു പൂജ്യത്തിലേക്കാണ്‌
എങ്കിലും എണ്ണാന്‍ തുടങ്ങുമ്പോള്‍
നാമീ പൂജ്യത്തെ മറക്കുന്നു
പഴയ പോലെ വീണ്ടും നാം എണ്ണി തുടങ്ങുന്നു
ഒന്നേ രണ്ടേ മൂന്നേ………

3 comments:

വരവൂരാൻ said...

എങ്കിലും എണ്ണാന്‍ തുടങ്ങുമ്പോള്‍
നാമീ പൂജ്യത്തെ മറക്കുന്നു, നന്നായി സുഹൃത്തേ, രസമുള്ള വായന

smitha adharsh said...

ഞാനും എണ്ണുന്നു..ഒന്നേ,രണ്ടേ,മൂന്നേ..
നല്ല ചിന്ത കേട്ടോ..

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം കൂട്ടുകാരാ