Tuesday, September 23, 2008

അല്‍ഷിമേഴ്സ്‌ രോഗി

ആകാശം ഒരു അല്‍ഷിമേഴ്സ്‌ രോഗി
ഭൂതകാലത്തില്‍ നിന്നും വെളിച്ചപ്പെടുന്ന
ഓര്‍മകളുടെ ഒരു മിന്നലിനെ
ഇരുട്ടിന്റെ ചുമരില്‍ അയാള്‍
വെറുതെ എഴുതി വെക്കാന്‍ ശ്രമിക്കുന്നു
മഴയില്‍ അത്‌ നനഞ്ഞൊലിച്ചു പോകുന്നത്‌
അയാള്‍ അറിയുന്നേയില്ല

8 comments:

ശ്രീ said...

മനോഹരമായ ചിന്ത
:)

ഭൂമിപുത്രി said...

ചുരുങ്ങിയ വരികളിൽ
ആ ഒരു നിസ്സഹായത..നന്നായി മഹി.
ഈക്കഴിഞ്ഞ 21ൻ ആയിരുന്നല്ലൊ ലോക അൽ ഷിമേഴ്സ് ദിനം.ഇവരെ നോക്കി പരിപാലിയ്ക്കുന്നവർ വല്ലാത്ത മാനസീക സംഘർഷമാൺ അനുഭവിയ്ക്കേണ്ടിവരിക.
പക്ഷെ,അവരെപ്പറ്റിയാരും അങ്ങിനെ ഓർക്കാറുമില്ല.
പുറമേനിന്നൊരു കാഴ്ച്ചയ്ക്കുള്ള ശ്രമം ഇതാ ഇവിടെയുണ്ട്

smitha adharsh said...

ഭൂതകാലം മറന്നു കൊണ്ടുള്ള ജീവിത ദുസ്സഹം തന്നെയാണ് അല്ലെ?

oru mukkutti poovu said...

ലളിതം മനോഹരം .....

ഒറ്റമുലച്ചി said...

ആകാശം, മിന്നല്‍, മഴ തുടങ്ങിയവയെ കുറിച്ചല്ലേ?
അല്ലല്ലോ
അള്‍ഷിമേഴ്സുകാരനകുറിച്ചല്ലേ?
അതും അല്ല
പിന്നെ,
സ്വന്തം ജീവിതവും കവിതകളും ആയേക്കാനും സാധ്യതയുണ്ടെന്നൊരു തോന്നല്‍.

വരവൂരാൻ said...

നന്നായിരുന്നു മഹി

സനാതനന്‍|sanathanan said...

നന്നായിട്ടുണ്ട് മഹീ

Magic Bose said...

നന്നായി