Thursday, September 4, 2008

ചില തോന്നലുകള്‍

വഴിയില്‍ വരുന്നവരേയും പോകുന്നവരെയുമെല്ലാം
തടഞ്ഞു നിര്‍ത്തി വിശേഷങ്ങള്‍ ചോദിക്കുന്നുണ്ട്‌
വലിയ വലിയ കാര്യങ്ങള്‍ പറയുന്നുണ്ട്‌
മൈക്കിന്റെ കഴുത്ത്‌ ഞെരിക്കാന്‍ കിട്ടുന്ന
ഒരവസരവും വിടാറില്ല
നാട്ടുകാര്‍ക്കു വേണ്ട സഹായങ്ങളൊക്കെ
ചെയ്യുന്നുണ്ട്‌
സുഹൃത്തുക്കള്‍ക്കൊക്കെ ആഴ്ച്ചയിലൊരിക്കല്‍
ഫോണ്‍ ചെയ്യുന്നുണ്ട്‌
വൈകുന്നേരങ്ങളില്‍ കാമുകിയുമൊത്ത്‌ പാര്‍ക്കില്‍ പോകുന്നുണ്ട്‌
അവള്‍ക്കു വേണ്ട ഉമ്മകളൊക്കെ കൊടുക്കുന്നുണ്ട്‌
വല്ലപ്പോഴും കള്ളുകുടിക്കുകയും
സിനിമ കാണുകയും ചെയ്യുന്നുണ്ട്‌
ഇടക്കിടെ ഫോട്ടൊ പത്രത്തില്‍
അച്ചടിച്ചു വരുന്നുണ്ട്‌
തിന്നുകയും തൂറുകയും ഉറങ്ങുകയും ചെയ്യുന്നുണ്ട്‌
എന്നിട്ടും ഇത്രയൊക്കെ ചെയ്തിട്ടും
എന്തൊ ജീവിച്ചിരിക്ക്‌ണില്ലാന്നൊരു തോന്നല്‍ !

9 comments:

ശ്രീ said...

ചില തോന്നലുകള്‍ എന്തു ചെയ്താലും മാറില്ല.
;)

ചന്ദ്രകാന്തം said...

ജീവിച്ചിരിക്കുന്നില്ലാന്ന്‌ തോന്നുന്നതും, ജീവിയ്ക്കുന്നുവെന്നൊരു തോന്നല്‍ ഇല്ലാതിരിയ്ക്കുന്നതും, ഇനീപ്പൊ.. ഇതൊന്നുമല്ല ജീവിതമെന്നൊരു തോന്നല്‍......
ശ്ശൊ..കൊഴപ്പിച്ചല്ലോ മഹീ..

എന്തായാലും അതൊരു തോന്നലല്ലേ....കാര്യായിട്ടെടുക്കണ്ടാ..

നൊമാദ്. said...

ഇതു വായിച്ച് കഴിഞ്ഞ് ഞാന്‍ എന്നെ നോക്കി. വല്യ വ്യത്യാസമൊന്നുമില്ല. ഇതൊക്കെ തന്നെ :)

smitha adharsh said...

ഡോക്ടറെ കാണാറായോ??
ചുമ്മാ...
ഇതൊക്കെ ചിലപ്പോള്‍ എല്ലാവര്ക്കും തോന്നുന്നതല്ലേ?
മനസ്സിന്റെ ഓരോ കളികള്‍..ചില നേരത്ത്

നജൂസ്‌ said...

മഹീ... ഞാനെഴുതുമായിരുന്നു ഇങനെയൊരവസ്ഥ.
വളരെ നന്നായത്‌ പകര്‍ത്തി വെച്ചിരിക്കുന്നു.

നജൂസ്‌ said...
This comment has been removed by the author.
ശിവ said...

ചിലര്‍ അങ്ങനെയാ...

കുഴൂര്‍ വില്‍‌സണ്‍ said...

നീ എന്നെയും കണ്ടിട്ടുണ്ട് അല്ലെ ?

Mahi said...

ശ്രീ ശരിയാണ്‌, ഇങ്ങനെ ജീവിച്ചിരിക്ക്‌ണില്ല എന്ന്‌ തോന്നുന്നതും ഒരു ജീവിക്കല്‍ തന്നെ ചന്ദ്രകാന്തം,നൊമാദെ സമാന ഹൃദയാ, അതെ അതെ സ്മിതേച്ചി,ഇതിപ്പൊ സുരാസുവിനെ കുറിച്ച്‌ പവിത്രന്‍ പറഞ്ഞ പോലായല്ലൊ ശിവെ, കഴൂര്‍ വിശ്വസിക്കാന്‍ കഴിയിണില്ല തങ്കളെ പോലൊരു നല്ല എഴുത്തുകാരന്‍ എന്റെ ബ്ലോഗില്‍ എല്ലാവര്‍ക്കും എന്റെ ഒരുപാട്‌ ഒരുപാട്‌ നന്ദി