Wednesday, August 13, 2008

പഴയ സാധനങ്ങള്‍ വില്ക്കാനുണ്ടൊ?

പഴയ ഇരുമ്പു സാധനങ്ങളെ, കുപ്പികളെ, നോട്ടു പുസ്തകങ്ങളെ
പ്ലാസ്റ്റിക്കുകളെ വില്ക്കാനുണ്ടൊ……………?
എന്നിങ്ങനെ ഈണത്തില്‍ ചൊല്ലിയാണ്‌ അയാള്‍ വരാറ്‌
വന്നു കഴിഞ്ഞാല്‍ അമ്മ പിന്നാമ്പുറത്ത്‌ കൂട്ടി വെച്ച
കുപ്പികളും തകരപാത്രങ്ങളും
ഞങ്ങളുടെ പഴയ നോട്ടു പുസ്തകങ്ങളും
അയാള്‍ക്കു കൊടുക്കും
തൂക്കി നോക്കി കള്ള കണക്കു പറയുമ്പോള്‍
ചീത്ത പറയും
പേശി പേശി കാശു വാങ്ങും
ചില്ലറ ഞങ്ങള്‍ക്കു നാരങ്ങ മിഠായിക്കുള്ളതാണ്‌
വലുതായെ പിന്നെ അയാളെ കണ്ടിട്ടില്ല
കണ്ടാല്‍ കൊടുക്കാനായ്‌ ഞാന്‍ കരുതി വെച്ചിട്ടുണ്ട്‌
മുഷിഞ്ഞ സ്വകാര്യങ്ങളും
ഞെളുങ്ങിയ ശീലങ്ങളും
തുരുമ്പിച്ച ഓര്‍മകളും
നിറഞ്ഞ ഈ പഴയ തകരപ്പെട്ടി
എടുക്കുമൊ ആവൊ?, എന്തു വില തരുമൊ ആവൊ?

10 comments:

Rare Rose said...

അതൊക്കെ അളന്നു തൂക്കി വാങ്ങാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ അല്ലേ........:)

സുല്‍ |Sul said...

:)
നന്നായിരിക്കുന്നു.
-സുല്‍

ശ്രീ said...

മുഷിഞ്ഞ സ്വകാര്യങ്ങളും ഞെളുങ്ങിയ ശീലങ്ങളും
തുരുമ്പിച്ച ഓര്‍മകളും ആണെങ്കിലും അത് ഒരു രസമല്ലേ...

:)

പ്രയാസി said...

മുഷിഞ്ഞ, ഞെളുങ്ങിയ, തുരുമ്പിച്ച ആ തകരപ്പെട്ടിക്കു പൊന്നുവിലയാ മോനെ...
അതിനോടു വിരല്‍ ചൂണ്ടി ഇങ്ങനെ പറയണം “ഒരു ആക്രിക്കാരനും കൊടുക്കില്ല നിന്നെ ഞാന്‍..”..;)

തണല്‍ said...

മുഷിഞ്ഞ സ്വകാര്യങ്ങളും
ഞെളുങ്ങിയ ശീലങ്ങളും
തുരുമ്പിച്ച ഓര്‍മകളും
നിറഞ്ഞ ഈ പഴയ തകരപ്പെട്ടി
എടുക്കുമൊ ആവൊ?
-ഞാന്‍ തയ്യാര്‍..വില്‍ക്കാന്‍ തയ്യാറായിക്കൊള്ളൂ പൊന്നും വിലയ്ക്ക്!!
:)

ചിത്രകാരന്‍chithrakaran said...

അതെല്ലാം വാങ്ങാന്‍ ആളുകാണുമെന്നേ... :)
ഒരു വിവാഹആലോചന നടത്തിനോക്കു.
ചൂടപ്പം പോലെ വിറ്റുപോകും.
പക്ഷേ, സ്ത്രീ ധനം വാങ്ങുന്നത് ശരിയല്ല കെട്ടോ.
വില്‍ക്കണ്ട... വെറുതെ കൊടുക്കുകയും വേണ്ട.
ബാര്‍ട്ടര്‍ സിസ്റ്റമാണ് നല്ലത്. :)

smitha adharsh said...

വേറിട്ട ചിന്ത..നന്നായിരിക്കുന്നു.

Mahi said...

കാണുമെന്ന്‌ തോന്നുന്നില്ല റോസെ, തണലെ ഈ തകരപ്പെട്ടിക്കും താങ്കള്‍ അഭയം നല്‍കുന്നൊ? പറ്റിയൊരു തകരപ്പെട്ടി കാണുമൊയെന്ന്‌ നോക്ക്‌ ചിത്രകാരാ എല്ലവര്‍ക്കും എന്റെ നന്ദി

R2K said...

: )

Pramod.KM said...

നന്നായിട്ടുണ്ട്:)