Tuesday, August 5, 2008

ട്രാഫിക് ജാം

മാര്‍ക്കറ്റിനടുത്തുള്ള റോഡില്‍ ചക്ക മടല്‍
കിടക്കുന്നത്‌ കണ്ട്‌
ഒരു പശു തിന്നാന്‍ ഇറങ്ങിയപ്പോഴാണ്‌
നിര നിരയായ്‌ നീങ്ങിയിരുന്ന വാഹനങ്ങളെല്ലാം
നിലവിളിച്ചു കൊണ്ട്‌ നിന്നത്‌
ഓഫീസിലേക്ക്‌, ഇന്റെര്‍വ്യൂവിന്‌, ആശുപുത്രിക്ക്‌, കല്യാണത്തിന്‌
പാര്‍ക്കിലേക്ക്‌, പോകുന്നവരോക്കെ വേവലാതി പൂണ്ടത്‌
കാറിന്റെ ചില്ലുകള്‍ താഴ്ത്തി തടിച്ചു ചീര്‍ത്ത
മുഖമുള്ള ഒരു വയസ്സന്‍
തൂവാല കൊണ്ട്‌ വിയര്‍പ്പ്‌ തുടച്ചത്‌
മുറിഞ്ഞ ജീന്‍സും ടീ ഷര്‍ട്ടുമിട്ട ഒരുവള്‍
ചൂടു സഹിക്ക വയ്യാഞ്ഞിട്ടെന്നവണ്ണം
മാറ്‌ ഊതിയാറ്റി കൊണ്ടിരുന്നത്‌
ആരുടേയൊ മൊബൈലില്‍ നിന്നും ജീനെ ക മസ..
ഒഴുകി വന്നത്‌
എഫ്‌ എം റേഡിയോവില്‍ ട്രാഫിക്കിനെ പ്പറ്റി ഒരുവള്‍
ശ്വാസം വിടാതെ സംസാരിച്ചത്‌
ഗെയ്മിലെ അടുത്ത കട്ട വീഴുന്നത്‌ നോക്കി
ഒരാള്‍ ഉല്‍ക്കണ്ഠയോടെ വിരലമര്‍ത്തി കൊണ്ടിരുന്നത്‌
അവസാനം എന്താതൊരു ബഹളം
എന്നെത്തി നോക്കിയ ഒരു ഗ്രാമീണനാണ്‌
ബ്‌ടെ, ബ്‌ടെ പയ്യെ എന്ന്‌ പറഞ്ഞ്‌ ചെന്നത്‌
അപ്പോഴേക്കും ചക്ക മടല്‍ തീര്‍ന്നിരുന്നു
തന്റെ നേര്‍ക്ക്‌ വരുന്ന ഗ്രാമീണനെ നോക്കി
പശു മ്പേ…….ന്ന്‌ ഏമ്പക്കമിട്ട്‌ മെല്ലെ നടന്നകന്നു

11 comments:

Joker said...

“ആടെന്തറിഞ്ഞു അങ്ങാടി വാണിഭം“ എന്ന് പറയാറുണ്ടല്ലോ നമുക്കത് മാറ്റാം “ പശുവിനെന്തറിയാം ട്രാഫിക് ജാമിനെ പറ്റി എന്നാക്കാം.

നന്നായിരിക്കുന്നു

നജൂസ്‌ said...

മഹി..
ചിന്‌ഹങളും, സിഗ്നലുകളും പശുവിനുള്ളതല്ല. പാവം മനുഷ്യര്‍... അല്ലേ..
ചിന്തക്കിടം നല്‍കുന്നുണ്ടീ കവിത

keralainside.net said...

Your post is being listed by www.keralainside.net.
Under "narmmam" category. When ever you write new blog posts , submit your blog post category details to us. Thank You..

ശ്രീ said...

പശു ഒപ്പിച്ച ഒരു പണി, അല്ലേ?

നന്നായിട്ടുണ്ട്, മഹീ

കനല്‍ said...

ഇക്കണ്ട ട്രാഫിക് ജാം ഉണ്ടാക്കിവയ്ക്കാനായിട്ട് ആ മഡല്‍ ആരാണാവോ അവിടെ കൊണ്ടിട്ടത്.


:)

രസികന്‍ said...

ഹ ഹ നന്നായിരുന്നു മാഷെ

കിടങ്ങൂരാൻ said...

ഹെ... ന്തൂട്ടാ കീറ്‌.....കൊള്ളാം ട്ടാ

ഒരു സ്നേഹിതന്‍ said...

കൊള്ളാലോ സംഭാവം...

പാവം പശു, അതിനു വിഷന്നിട്ടല്ലെ.....

കുഞ്ഞന്‍ said...

ഹഹ..

ആ സീന്‍ രസകരമായിരിക്കും..ചില ടിവി പരസ്യങ്ങളില്‍ കാണാറുണ്ട് അതില്‍ പശു ഇല്ലന്നു മാത്രം.

പിന്നെ ചക്ക മടല്‍ എന്നല്ലെ ചക്കട എന്നത് രണ്ടു പ്രാവിശ്യം കണ്ടു

കുഞ്ഞന്‍ said...
This comment has been removed by the author.
smitha adharsh said...

ഊം..പശുവായാല്‍ അങ്ങനെ വേണം...