Friday, August 1, 2008

ആ വീട്ടില്‍.......

അവിടെ ഇപ്പോഴും പ്രഭാതത്തിന്റെ മൃദുലമായ കൈകള്‍
മൂടി പുതച്ചുറങ്ങുന്ന ഓര്‍മകളെ തട്ടിയുണര്‍ത്താറുണ്ട്‌
പിന്‍വശത്ത്‌ ഉണക്കിലകള്‍ കൂട്ടികത്തിച്ച അടുപ്പിനരികെയിരുന്ന്‌
ഒരു തണുപ്പ്‌ ചൂടുപിടിക്കാറുണ്ട്‌
കരി പിടിച്ച അടുക്കളയില്‍ ഒരു ഇല്ലായ്മ എന്തൊ പരതാറുണ്ട്‌
ശീലങ്ങള്‍ തട്ടുകയും മുട്ടുകയും ചെയ്യാറുണ്ട്‌
ഒരു മുഷിവ്‌ എന്തൊക്കയൊ മുറുമുറുക്കാറുണ്ട്‌
ഉച്ചയൂണു കഴിഞ്ഞ്‌ ഒരു മൌനം നാലും കൂട്ടി മുറുക്കി
മുറ്റത്തെ ചുവപ്പിക്കാറുണ്ട്‌
തെക്കിനിയില്‍ ഒരു ഭ്രാന്ത്‌ ഉത്തരം നോക്കി കിടക്കാറുണ്ട്‌
ചിലപ്പോള്‍ ഒരു പാട്ട്‌ മൂളാറുണ്ട്‌
വൈകുന്നേരം ഒരാകാംഷ നാരങ്ങ മിഠായിക്ക്‌
കാത്തിരിക്കാറുണ്ട്‌
എത്ര താരാട്ട്‌ പാടിയുറക്കിയാലും
പാതിരയ്ക്ക്‌ ദുഃസ്വപ്നം കണ്ടുണര്‍ന്ന്‌ ഒരു കരച്ചില്‍
ഇപ്പോഴും ആരെയൊക്കയൊ തേടാറുണ്ട്‌
അവിടെ……ആ വീട്ടില്‍...............

13 comments:

ശ്രീ said...

ആ വീട്ടിലെ എല്ലാവരെയും പരിചയപ്പെട്ട ഒരു പ്രതീതി.

നന്നായിരിയ്ക്കുന്നു, മഹീ.
:)

Rare Rose said...

ഓര്‍മ്മകള്‍ കൊണ്ടൊരുക്കി വെച്ചപ്പോള്‍ ആ വീടിനെന്തൊരു ഭംഗിയാണു...നനായീ ട്ടോ..:)

ഫസല്‍ / fazal said...

നന്നായിട്ടുണ്ട് എന്നു വെറുതെ പറഞ്ഞാല്‍ പോരാ..
നന്നായിട്ടുണ്ട് ഇന്‍ ക്യാപ്പിറ്റല്‍ ലെറ്റേഴ്സ് വിത്ത് നിയോണ്‍ ലൈറ്റ്സ്

അനില്‍@ബ്ലോഗ് said...

“ഇപ്പോഴും ആരെയൊക്കയൊ തേടാറുണ്ട്‌
അവിടെ……ആ വീട്ടില്‍...............“

പതയുന്ന ഒരു ദുഖം ഉണ്ടല്ലൊ മാഷേ ആ വരികളീല്‍.

അജ്ഞാതന്‍ said...

കൊള്ളാം മാഷെ...

തണല്‍ said...

നാരങ്ങാമിട്ടായിക്ക് കാത്തിരിക്കുന്ന ആകാംഷ..
മഹീ,
ഓര്‍മ്മകള്‍ തീകാഞ്ഞിട്ടും കോച്ചിവിറയ്കുന്നു നിങ്ങളുടെ വരികള്‍ കണ്ടിട്ട്..മനോഹരം!

വേണു venu said...

മഹീ,
ആ വീടെനിക്കന്യമല്ലല്ലോ.
:)

രണ്‍ജിത് ചെമ്മാട്. said...

തെക്കിനിയില്‍ ഉത്തരം നോക്കിക്കിടക്കുന്ന
ഒരു ഭ്രാന്ത്!
കരി പിടിച്ച അടുക്കളയില്‍ പതം പറയുന്ന ഇല്ലായ്മ!

കാഴ്ച്ചകളുടെ നേര്‍ക്കഷ്ണങ്ങള്‍
കാണാതിരിക്കാന്‍ മനപ്പൂറ്വ്വം ശ്രമിക്കുന്നതിന്റെയും!.........
ഒരു ചുക്കു കാപ്പി കുടിച്ചപോലെ!.... നല്ല വരികള്‍

smitha adharsh said...

മൌനം എന്താ മൂന്നും കൂട്ടി മുറുക്കിയത്? നാലും കൂട്ടിയല്ലേ മുറുക്കേണ്ടത്‌?
എന്തായാലും ചിന്തകള്‍ അസ്സലായി..

ധ്വനി | Dhwani said...

ഇതാണു വീട്. ഇല്ലായ്മ, മുഷിവ്, മൗനം, ഭ്രാന്ത്....

ശിവ said...

സങ്കല്പങ്ങള്‍ കൊണ്ട് മെനഞ്ഞ ആ വീട് എത്ര സുന്ദരം....

ഹാരിസ്‌ എടവന said...

എന്റെ വീടണോ
നിന്റെ വീടണോ
അതോ?
അയല്പക്കമാണോ?

സ്നേഹതീരം said...

വളരെ നന്നായിരിക്കുന്നു, മഹീ. എനിക്കും ഒത്തിരി ഇഷ്ടമായി.