Tuesday, July 15, 2008

നടത്തം


നടക്കുമ്പോള്‍ ഞാന്‍ പിന്നിലാണെന്ന്‌

മുന്നിലുള്ളവന്‍ വിചാരിക്കുന്നു

ഞാന്‍ മുന്നിലാണെന്ന്‌ പിന്നിലുള്ളവനും

നടന്ന്‌ നടന്ന്‌ മുന്നിലാവുകയൊ

പിന്നിലാവുകയൊ അല്ലാതെ

ഞാന്‍ എവിടെയും എത്തുന്നില്ല

ഇപ്പോള്‍ അതല്ല പ്രശ്നം

മുന്നിലുള്ളവന്‌ ഞാന്‍ പിന്നിലാണെന്നു പറയാനും

പിന്നിലുള്ളവനു ഞാന്‍ മുന്നിലാണെന്നു പറയാനും

അളവുകോലായ്‌ അവനവനെ തന്നെയെടുക്കാം

എനിക്കു ഞാന്‍ എവിടെയാണെന്നറിയുവാന്‍

‍ആരെയെടുക്കും?

മുന്നിലുള്ളവനേയൊ ? പിന്നിലുള്ളവനേയൊ ?

6 comments:

Sharu.... said...

കൊള്ളാല്ലോ ഈ ചിന്ത... :)

CHANTHU said...

നിങ്ങളുടെ നിരീക്ഷണങ്ങള്‍ എല്ലാം വേറിട്ടതു തന്നെ.

narikkunnan said...

ചിന്തിച്ചാൽ ഒരു എത്തും പിടിയും കിട്ടാത്ത മൂല്യമുള്ള ചിന്തകൾ. എങ്കിലും ചിന്തിച്ചോളൂ.. അവസാനം ഈ ബൂലോകത്ത് താങ്കളുണ്ടെന്ന് ഞങ്ങൾക്ക സമാധാനിക്കാമല്ലോ.

ശ്രീ said...

നല്ല ചിന്ത തന്നെ.
:)

നിരക്ഷരന്‍ said...

എനിക്കിപ്പോ ഒരു സംശയം. ഞാനിത്രയും നാള്‍ മുന്നോട്ട് തന്നെയല്ലേ നടന്നത് ?
:) :)

SreeDeviNair said...

mahi,
നമ്മള്‍ എവിടെയാണെന്ന്
അറിയാന്‍ പറ്റിയമാര്‍ഗ്ഗം,
സ്വയം അളക്കാന്‍ശ്രമിക്കുക.
അവനവന്റെ മനസ്സാണ്,
ഏറ്റവും വലിയ അളവുകോല്‍...


സ്നേഹത്തോടെ,
ചേച്ചി..