Friday, June 6, 2008

റോഡുകള്‍


എത്ര കേറി നിരങ്ങിയാലും

എത്ര ചവിട്ടി മെതിച്ചാലും

എത്ര കാറി തുപ്പിയാലും

അവയ്ക്ക്‌ മനസിലാവില്ല

എത്ര ചവറു തിന്നാലും

എത്ര കരിപ്പുക ശ്വസിച്ചാലും

അവ ഒരു വിപ്ളവവും നയിക്കില്ല

അവയ്ക്ക്‌ മുകളിലൂടെ കടന്നു പോകുന്ന

പ്രതിഷേധ ജാഥകള്‍ക്കും

അവകാശവാദങള്‍ക്കും

കീഴെ ഇങ്ങനെ അന്തം വിട്ട്‌

കിടക്കുകയല്ലാതെ...................

2 comments:

ഫസല്‍ said...

കീഴെ ഇങനെ അന്തം വിട്ട്‌
കിടക്കുകയല്ലാതെ.............

കൊള്ളാം കൊള്ളാം, ആശംസകളോടെ.......

മുസാഫിര്‍ said...

പാവം റോഡ്.നല്ല ചിന്ത ഫസല്‍.