Wednesday, June 4, 2008

മിണ്ടാമിണ്ടിക്കായ

ശ്‌......മിണ്ടാതെ.....
ശബ്ദങ്ങളതിനു കയ്പ്പാണ്‌
മെല്ലെ വേണം
വേറാരോടും പറയരുത്‌
വേലി പോലും അറിയരുത്‌
മുള്ളുകള്‍ക്കിടയിലെ
ചുവന്ന ലജ്ജയാണത്
നിശബ്ദതയ്ക്ക് അതെപ്പോഴും
എടുത്തു വച്ചിട്ടുണ്ട്‌
വല്ലാത്തൊരു മധുരം

4 comments:

നസീര്‍ കടിക്കാട്‌ said...

ഉള്ളില്‍ നിവര്‍ന്നു വീണു,
ഒരുപാട് വെളിമ്പറമ്പുകള്‍...
മധുരം ഒളിപ്പിച്ചു വെച്ച
നിശ്ശബ്ദതകള്‍...
അതെ,
മിണ്ടാമിണ്ടിക്കായ തന്നെ

ചന്ദ്രകാന്തം said...

...ശ്‌..ശ്‌.. ശ്‌... മിണ്ടുന്നില്ലാ..ട്ടൊ.

നിശ്ശബ്ദതയുടെ മധുരം നഷ്ടപ്പെടുത്താന്‍ വയ്യ.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ആ നിശബ്ദതയെ പ്രണയം എന്നു വിളിക്കാമല്ലെ

lakshmy said...

'നിശബ്ദതയ്ക്ക് അതെപ്പോഴും

എടുത്തു വച്ചിട്ടുണ്ട്‌

വല്ലാത്തൊരു മധുരം'

നല്ല മധുരം