Wednesday, June 18, 2008

അപകടം


എത്ര അരു ചേര്‍ന്നു നടന്നാലും

എത്ര ഇടം വലം നോക്കി മുറിച്ചു കടന്നാലും

വഴിയില്‍ നട്ടിയിട്ടുള്ള

പച്ചയും ചോപ്പുമായി മാറി മാറി

കത്തുന്ന കണ്ണുകളെ എത്ര നോക്കി പഠിച്ചാലും

കാര്യമൊന്നുമില്ല

ഒരിക്കല്‍ ഇതിലൂടെ ഇരെച്ചെത്തി വരുന്ന

എന്തോ ഒന്ന്‌

നമ്മളെ ഇടിച്ചു വീഴ്ത്തുക തന്നെ ചെയ്യും

5 comments:

കുഞ്ഞന്‍ said...

വേഗം ഒരു എല്‍ ഐ സി എടുക്കൂ.. പിന്നെ പേടിക്കേണ്ടാ...കൂടെ ആ എല്‍ ഐ സിക്കാരന്റെ ടാര്‍ജ്ജറ്റും തികയും..!

ശ്രീ said...

വരാനുള്ളതു വഴിയില്‍ തങ്ങില്ലെന്നാണല്ലോ.
:)

ചന്തു said...

വഴികളിലുള്ള ഈ വരിയും നന്നായി.

ലാപുട said...

അത്യധ്വാനം ചെയ്ത് നമ്മള്‍ എന്തൊക്കെയോ ആസൂത്രണം ചെയ്യുകയും തയ്യാറെടുക്കുകയും ചെയ്യുന്നതിനിടയിലൂടെ അതിഗൂഢമായി സംഭവിച്ച് തീരുന്ന സംഗതിയാണ് ജീവിതമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അത് ഒന്നുകൂടി വ്യക്തമായി ഓര്‍മ്മിപ്പിച്ചു ഈ കവിത..

ഭാവുകങ്ങള്‍..

Sharu.... said...

ജീവിതവഴിയില്‍ ആ അപകടം ഉറപ്പാണ്.