Thursday, June 12, 2008

പരസ്യം പതിക്കരുത്‌


പരസ്യം പതിക്കരുത്‌

ഞാന്‍ നിന്റേതാണെന്നും

നീയെന്റേതാണെന്നും

ഞാനെവിടെപ്പോയാലും

നീയൊപ്പമുണ്ടാകുമെന്നും

ഒരിക്കലും പിരിയില്ലെന്നും

ഒടുക്കം ഒന്നാകുമെന്നും

എല്ലാം അവസാനിക്കുമ്പോള്‍

‍പായലു പിടിച്ച ഒരു

നിശബ്ദത മാത്രം പറയട്ടെ

നാം സ്നേഹിച്ചിരുന്നുവെന്ന്‌

7 comments:

സുല്‍ |Sul said...

nannaayirikkunnu.
-sul

ശ്രീ said...

“എല്ലാം അവസാനിക്കുമ്പോള്‍
‍പായലു പിടിച്ച ഒരു
നിശബ്ദത മാത്രം പറയട്ടെ
നാം സ്നേഹിച്ചിരുന്നുവെന്ന്‌...”

നല്ല വരികള്‍

വാല്‍മീകി said...

എല്ലാം അവസാനിക്കുമ്പോള്‍
‍പായലു പിടിച്ച ഒരു
നിശബ്ദത മാത്രം പറയട്ടെ
നാം സ്നേഹിച്ചിരുന്നുവെന്ന്‌

കലക്കന്‍ വരികള്‍!

വിശാഖ് ശങ്കര്‍ said...

സുഹൃത്തേ,
ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ ഉണ്ടാക്കിയ കൌതുകമാണ് ഇവിടെ എത്തിച്ചത്.’റോഡ്’ പോലുള്ള കവിതകള്‍ താങ്കളെ വിശദമായി പരിചയപ്പെടുത്തി.
നന്ദി.

Mahi said...

അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും എന്റെ നന്ദി

lakshmy said...

നല്ല വരികള്‍

നന്ദ said...

nice one!

(but not this word verification, :)