Monday, June 2, 2008

ജനവാതിലുകള്‍

പണ്ട്‌ നമ്മള്‍ ഒരുമിച്ചായിരിന്നു
നമുക്കൊരേ കാഴ്ചയായിരുന്നു
ഒരൊറ്റ സ്നേഹത്തിലേക്ക്‌ കൊളുത്തപ്പെട്ട്‌
നമ്മൊളൊരിക്കലും പിരിയില്ലെന്ന്‌ വിശ്വസിച്ചു
പക്ഷെ നമ്മള്‍ അറിഞ്ഞിരുന്നില്ല
മറ്റാരുടെയൊക്കയൊ കാഴ്ചകളെ
നമ്മള്‍ മറച്ചിരുന്നുവെന്ന്‌
ഇപ്പോള്‍ രണ്ടറ്റങ്ങളിലേക്കായി
അകറ്റപ്പെട്ടിരിക്കുന്നു
നമുക്കിടയിലെ ദൂരങ്ങളിലൂടെ
മറ്റാരുടെയൊക്കയോ കാഴ്ചകള്‍..................

3 comments:

നൊമാദ്. said...

മഹി. ഇതെവിടെ ഒളിച്ചു വച്ചിരിക്കുകയായിരുന്നു ഈ ബ്ലോഗ്. ഇത്ര നാള്‍ കണ്ടില്ലല്ലോ എന്ന് സങ്കടം. എല്ലാം ഒന്നു വായിച്ചു വരട്ടേ

please remover word veri

ചന്തു said...

അനിവാര്യമായ ദൂരങ്ങളെ അന്നേ കാണണമായിരുന്നു ല്ലെ. നന്നായി.

lakshmy said...

മറ്റുള്ളവരുടെ സത്കാഴ്ചകള്‍ക്കായി വഴിമാറി കൊടുക്കുന്ന ത്യാഗം. നല്ല വരികള്‍