Monday, May 26, 2008

അചേതനത

ഇരുന്ന്‌ ഇരുന്ന്‌ മടുത്ത കസേര
മേശയോട്‌ പരാതി പറഞ്ഞു
ഒന്നു നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍
നിന്ന്‌ നിന്ന്‌ മടുത്ത മേശ
തിരിച്ചു പരാതി പറഞ്ഞു
ഒന്നിരിക്കാന്‍ കഴിഞ്ഞെങ്കില്‍
‍പറഞ്ഞു പറഞ്ഞു മടുത്ത്‌ രണ്ടുപേരും
പരസ്പരം വച്ചു മറാന്‍ കഴിയാത്ത
നിയോഗങ്ങളുടെ അചേതനതയില്‍ നിശബ്ദരായി

1 comment:

സനാതനന്‍|sanathanan said...

ഇപ്പോഴാണ് കാണുന്നത്.നന്നായിട്ടുണ്ട്
ഇവിടെ എത്തിച്ചതിന് നന്ദി